തക്കാളി വച്ചു പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്കഷ്ണം തയ്യാറാക്കാം… വെറും 10 മിനിറ്റു മതി.ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ചു തൈരോ കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.
ചേരുവകൾ :
1.തക്കാളി – 2എണ്ണം
2.അരി – 1 കപ്പ്
3.സവാള -1 എണ്ണം
4.ഇഞ്ചി – 1 ചെറിയ പീസ്
5.പച്ചമുളക് – 1 or 2 എണ്ണം
6.വെളുത്തുള്ളി – 2 അല്ലി
7.പട്ട – 2 ചെറിയ പീസ്
8.ഏലക്ക – 4 എണ്ണം
9.ഗ്രാമ്പൂ -4എണ്ണം
10.മല്ലി – 1 ടീസ്പൂൺ
11.ജീരകം -1/4 ടീസ്പൂൺ
12.അണ്ടിപ്പരിപ്പ് – 10 എണ്ണം
13.മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
14.മുളക് പൊടി – 1 ടീസ്പൂൺ
15.ഉപ്പ് – ആവശ്യത്തിന്
16.നെയ്യ് /എണ്ണ – 2ടീസ്പൂൺ
തയ്യാറാക്കുന്നവിധം :
നാളികേരം, ഇഞ്ചി, വെളുത്തുള്ളി, പട്ട ചെറിയ പീസ്, 2 ഗ്രാമ്പൂ, 2 ഏലക്ക, മല്ലി, ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
പ്രഷർ കുക്കറിൽ നെയ്യ് /എണ്ണ ചൂടാക്കി അതിലേക്കു ബാക്കിയുള്ള പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക. കൂടെ അണ്ടിപ്പരിപ്പ് കൂടി ഇട്ട് വറക്കുക. അതിലേക്കു സവാള, പച്ചമുളക് ഇട്ടു വഴറ്റുക. അതിലേക്കു തക്കാളി ഇട്ട് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് ഇട്ട് നന്നായി യോജോപിക്കുക. അതിന്റെ കൂടെ മസാല പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. കഴുകി വച്ചിരിക്കുന്ന അരികൂടി ഇട്ട് ഒരു മിനിറ്റു വഴറ്റുക.
അതിലേക്കു 2കപ്പ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 3 വിസിൽ വരുന്ന വരെ വേവിക്കുക.
മല്ലിയില യിട്ട് ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉഗ്രൻ ഊണ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.