ചിക്കൻ ചുക്ക മസാലറസ്റ്റോറന്റ് സ്റ്റൈൽ ചപ്പാത്തിക്കും ചോറിനും ഒരുപോലെ കോമ്പിനേഷൻ ആണ് ട്ടോ
ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ… പിന്നെ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി കൊണ്ടിരിക്കും എനിക്ക് ഉറപ്പാണ്… 😄👍🏻
അപ്പോൾ നമുക്ക് റെസിപ്പി ലേക്ക് കടക്കാം :-
ചിക്കൻ എല്ലോട് കൂടിയത് – 800 ഗ്രാം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1ടീസ്പൂൺ
കോൺഫ്ലോർ -1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ നാരങ്ങാനീര് – 1 ടീസ്പൂൺ
ഉപ്പ്
എല്ലാം ചിക്കനിൽ പുരട്ടി അര മണിക്കൂർ വെക്കുക. ശേഷം നമുക്ക് ഇതിനെ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തു എടുക്കാം..
ഇനി മസാല ഉണ്ടാക്കുന്നത് നോക്കാം:-
സവാള – 2
തക്കാളി -1 വലുത്
വെളുത്തുള്ളി – 4
ഇഞ്ചി – കഷണം
മുളക് – 2
കറിവേപ്പില
മല്ലിയില
കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
പെരും ജീരകം – 2 നുള്ള്
ഇനി നമുക്ക് മസാല റെഡിയാക്കാം :-
വെളിച്ചെണ്ണയിൽ സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി എല്ലാം നന്നായി വാട്ടുക എന്നിട്ട് മസാലപ്പൊടികളും ചേർക്കുക.. അതിനു ശേഷം വറുത്തു വച്ച ചിക്കൻ ചേർക്കുക അവസാനമായി നാരങ്ങാനീരും ഉപ്പും ചേർത്തു കൊടുക്കുക
മൂടിവെച്ച് 5 മിനിറ്റ് കുറഞ്ഞ ചൂടിൽ കുക്ക് ചെയ്യുക… മുകളിൽ കുറച്ച് മല്ലിയില, വേപ്പില, ചെറുനാരങ്ങ കട്ട് ചെയ്തത് എല്ലാം വെച്ച് അലങ്കരിക്കാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചുക്ക മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.