വളരെ പെട്ടന്ന് ചിക്കൻ കറി തയ്യാറാക്കി വീട്ടുകാരെ ഞെട്ടിക്കാം.

വളരെ പെട്ടന്ന് ചിക്കൻ കറി തയ്യാറാക്കി വീട്ടുകാരെഞെട്ടിക്കാം.വീട്ടിലേക്ക് പെട്ടന്ന് അതിഥികൾ കയറിവന്നാൽ ഞൊടിയിടയിൽ ചിക്കൻ കറി തയ്യാറാക്കാം.

ചേരുവകൾ

ചിക്കന്‍ -അരകിലോ

സവോള -രണ്ട്

ഉരുളകിഴങ്ങ് – ഒന്ന്

ഇഞ്ചിയും വെളുത്തുള്ളിയും – ആഴശ്യത്തിന്

പച്ചമുളക് – ആറ്

മഞ്ഞള്‍പ്പൊടിയും – അര ടീസ്പൂൺ

മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ

കുരുമുളകുപൊടി – ഒരു ടീസ്പീൺ

ഉപ്പ് – ആവശ്യത്തിന്

വെള്ളം – അര കപ്പ്

മസാലപ്പൊടി – 1 ടീസ്പൂൺ

ഏലയക്ക് , ഗ്രാമ്പൂ – 2,3 യഥാക്രമം

തേങ്ങാപ്പാൽ – ഒരു കപ്പ്

കറി വേപ്പില – രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി നാരങ്ങ നീര് പുരട്ടി 10 മിനിട്ട് വെയ്ക്കുക . അതിന് ശേഷം സവോളയും, പൊടികളും, ഉരുളകിഴങ്ങും, ഉപ്പും വെള്ളവും എല്ലാം ചേർത്ത് വേവിക്കുക.

വെന്തു കുറുകി വരുമ്പോള്‍ ഒരു ടി സ്പൂണ്‍ മസാലപ്പൊടിയും പെരും ജീരകത്തോടൊപ്പം ഏലക്കയും ഗ്രാമ്പൂവും കറുവാപ്പട്ടയും ചേര്‍ത്ത് പൊടിച്ചത് ഒരു കപ്പു തേങ്ങപ്പാലും ചേര്‍ത്ത് ഒന്നിളക്കി വാങ്ങാം. അര ടീ സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് 2 തണ്ട് കറി വേപ്പിലയിമിട്ടു വറുത്തു ചേര്‍ക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.