മലബാറി ചിക്കന്‍

Advertisement

ചേരുവകള്‍:

ചിക്കന്‍ 1 കിലോ

സവാള അരക്കിലോ

ഉരുളക്കിഴങ്ങ് 2 എണ്ണം

പച്ചമുളക് 8 എണ്ണം

ഇഞ്ചി രണ്ട് കഷ്ണം

മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തേങ്ങ: ഒന്ന്

കറുവപ്പട്ട രണ്ട് എണ്ണം

ഗ്രാമ്പു നാലെണ്ണം

ഏലം നാലെണ്ണം

വെളുത്തുള്ളി പത്ത് അല്ലി

പെരുംജീരകം ഒരു നുള്ള്

മല്ലിപ്പൊടി രണ്ടു ടീസ്പൂണ്‍

മുളകുപൊടി മൂന്ന് സ്പൂണ്‍

വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍

കറിവേപ്പില നാലു തണ്ട്

മല്ലിയില മൂന്നു തണ്ട്

തയ്യാറാക്കുന്നവിധം:

കഴുകി വൃത്തിയാക്കിയ ചിക്കന്‍ സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടിവെയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഇതു വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പു, ഏലം, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേര്‍ത്ത് ഇളക്കുക. തവിട്ടു നിറമായാല്‍ മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക. ഇത് ഇറക്കിവെച്ച് നന്നായി അരച്ചു വേവിച്ച ചിക്കനില്‍ ചേര്‍ക്കുക. പത്തുമിനിറ്റ് തിളപ്പിച്ചശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റിവെയ്ക്കുക.