വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

Advertisement

ഇന്ന് നമുക്ക് വെജിറ്റബിള്‍ പുലാവും, രസവും ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ നമുക്കിത് ഉണ്ടാക്കി എടുക്കാം ..ആദ്യം വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള ചേരുവകള്‍ പറയാം.

സണ്‍ഫ്ലവര്‍ ഓയില്‍ – മൂന്ന് സ്പൂണ്‍
ബസുമതി അരി – ഒരു കപ്പ് (ഇരുപതു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചത്)
ഉള്ളി അരിഞ്ഞത് – അര കപ്പ്
ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌
ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍ – ചെറുതായി അരിഞ്ഞത്
ഇഞ്ചി പേസ്റ്റ് – ഒന്നര സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – ഒന്നര സ്പൂണ്‍
പച്ചമുളക് പേസ്റ്റ് – ഒരു സ്പൂണ്‍
ക്യാരറ്റ് – അര കപ്പ്
ഗ്രീന്‍ പീസ് – അര കപ്പ്
ബീന്‍സ് – അര കപ്പ്
ചെറുനാരങ്ങ നീര് – മൂന്ന് സ്പൂണ്‍

ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് ജീരകം ,പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌ എന്നിവ ഇട്ട ശേഷം ഉള്ളി അരിഞ്ഞത്, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ് എന്നിവയും പച്ചക്കറികളും ഇട്ടു നല്ലവണ്ണം ഇളക്കി അടച്ചു വച്ച് വേവിക്കുക . അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി , ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേര്‍ത്തു ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക . പിന്നെ രണ്ടു കപ്പ് വെള്ളം ചേര്‍ത്തു വള്ളം വറ്റുന്നവരെ വേവിക്കുക

രസം
======
വലിയ തക്കാളി ചെറുതായി മുറിച്ചത് – ഒരു കപ്പ്
കായം – ചെറിയ കഷ്ണം
വാളന്‍പുളി ചെറിയ നെല്ലിക്കാ വലുപ്പം
വെളളത്തില്‍ കലക്കിയത് – രണ്ടു കപ്പ്
രസപൊടി – ഒരു ടിസ്പൂണ്‍
തുവരപ്പരിപ്പ് – അര കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – മുന്നു ടിസ്പൂണ്‍
കടുക് – അര ടിസ്പൂണ്‍ കറിവേപ്പില, ഉണക്കമുളക്‌,
മല്ലിയില – ഒരു പിടി വീതം

പാകം ചെയ്യുന്ന വിധം
രണ്ടു കപ്പ് വെളളത്തില്‍ തക്കാളിയും കായവും ചേര്‍ത്ത് തിളപ്പിക്കണം തുവരപ്പരിപ്പ് വേവിച്ചു ഉടചെടുത്തു മാറ്റിവെക്കുക രസം തിളച്ചതിനു ശേഷം രസപോടിയും ഉപ്പും ചേര്‍ത്ത് വാങ്ങുക. അതില്‍ ഉടച്ച പരിപ്പ് ചേര്‍ക്കുക. ചുടായ എണ്ണയില്‍ കടുക്‌, ഉണക്കമുളക്‌, കറിവേപ്പില ഇവ ക്രമത്തില്‍ ചേര്‍ത്ത് മുത്താലുടന്‍ രസത്തില്‍ ഒഴിക്കണം മല്ലിയിലയും ചേര്‍ക്കുക. രസപൊടി ഉണ്ടാക്കുന്ന വിധം ഉണക്കമുളക്‌ – 6 എണ്ണം ഉണക്ക മല്ലി – അര കപ്പ് ജീരകം – ഒരു ടീസ്പൂന്‍ കുരുമുളക് – 16 എണ്ണം ഇവയെല്ലാം കൂടി വെയിലത്ത്‌ അര മണിക്കൂര്‍ ഉണക്കി തരു തരുപ്പായി പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം.

ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം