ഗോതമ്പ് പൊടികൊണ്ട് ഇത്രേ രുചിയുള്ള ഒരു ബ്രേക്ഫാസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല. ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കു.സൂപ്പർ ടേസ്റ്റ് ആണേ.വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
വളരെ രുചികരവും വ്യത്യസ്തവുമായ ഗോതമ്പു ദോശ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
ഗോതമ്പ് പൊടി – 1 1/2 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
തൈര് – 2 ടേബിൾസ്പൂൺ
സവാള -1
കാരറ്റ് – 1
പച്ചമുളക് – 2
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില
കടുക് – 1 ടീസ്പൂൺ
എണ്ണ – 1 ടീസ്പൂൺ
ഉപ്പ്
വെള്ളം
തയാറാക്കുന്ന വിധം
ഗോതമ്പു പൊടിയും തൈരും, ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശയ്ക്കുള്ള മാവ് തയാക്കാം.
ഒരു പാൻ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ച സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിനുശേഷം ഈ കൂട്ട് ദോശയുടെ ബാറ്ററിലേക്കു ചേർത്ത് കൊടുക്കുക. തേങ്ങ ചിരകിയതും കൂടി ചേർത്ത് യോജിപ്പിച്ചെടുക്കുക.
സാധാരണ ദോശ പോലെ ചുട്ടെടുക്കുക. കൂടുതൽ രുചിക്ക് വേണ്ടി നെയ്യ് ചേർത്തുകൊടുക്കാം. വീഡിയോ കാണുക
