പലവിധത്തിലുള്ള പാനീയങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായ ഒരു പാനീയമാണ് ഫലൂഡ …വളരെ സ്വദിഷ്ട്ടവുമാണ് ഇത് …പഴങ്ങള്‍ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്നത് കൊണ്ട് ഇത് എല്ലാവര്ക്കും ഇഷ്ട്ടപ്പെടും …ഒരു ഫലൂഡ കുടിച്ചാല്‍ തന്നെ വയറു നിറയും …കുട്ടികള്‍ക്കും വളരെ ഇഷ്ട്ടപ്പെട്ട ഇത് എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം
കട്ടിപാല്‍-അഞ്ഞൂറ് ML
കസ്റ്റാര്‍ഡ് പൗഡര്‍- മൂന്നു ടിസ്പൂണ്‍
പഞ്ചസാര-350 ഗ്രാം
വെര്‍മിസെല്ലി-100 ഗ്രാം
കാരമല്‍-50 ഗ്രാം
പഴങ്ങള്‍-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,ആപ്പിള്‍)-250 ഗ്രാം ( ചെറുതായി അരിഞ്ഞു എടുക്കണം )
കസ് കസ്(സര്‍ബത്ത്)-50 ഗ്രാം
കശുവണ്ടിപ്പരിപ്പ്-100 ഗ്രാം ( ചെറുതായി നുറുക്കി എടുക്കണം )
റോസ് ക്രീം-100ml
ഐസ് ക്രീം-200 ഗ്രാം
ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ആദ്യം തന്നെ നമുക്ക് നാനൂറു ML കട്ടിപ്പാലില്‍ നൂറു ML വെള്ളവും 250 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് നന്നായി തിളപ്പിക്കാം നന്നായി ഇളക്കി തിളപ്പിക്കുക. അതിനുശേഷം തണുത്ത പാലില്‍ ഒരു ടിസ്പൂണ്‍ കസ്റ്റാര്‍ഡ് നന്നായി കലക്കി തിളപ്പിച്ച പാലിലെക്ക് ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ഇറക്കി വയ്ക്കാം …ഇനി ഇത് നമുക്ക് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം …അതിനു ശേഷം വെര്‍മിസെല്ലി വെള്ളത്തില്‍ നന്നായി വേവിച്ചെടുത്തു പച്ചവെള്ളം ഒഴിച്ച് ഊറ്റി എടുക്കാം അതിനു ശേഷം കാരമല്‍ ചൂടുവെള്ളത്തില്‍ കലക്കി എടുത്തു തണുത്ത വെള്ളം ഒഴിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം
ഇനി പഴങ്ങള്‍ എല്ലാം ചെറുതായി അരിഞ്ഞു ഫ്രിഡ്ജില്‍ വയ്ക്കാം .. ഇനി ഒരു പാത്രത്തില്‍ രണ്ടു ടിസ്പൂണ്‍ കസ്റ്റാര്‍ഡ് അടിച്ചെടുക്കാം ഇനി ഇതിലേയ്ക്ക് ഐസ്ക്രീം ചേര്‍ക്കാം അതിനു ശേഷം ബാക്കിയുള്ള 100 ML ഫ്രഷ് കട്ടിപ്പാല്‍ ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി അടിച്ചു യോജിപ്പിക്കാം …ഇനി തണുപ്പിച്ച് എടുത്ത കാരമല്‍ ചേര്‍ത്ത് നന്നായിട്ട് അടിക്കാം അടുത്തതായി ഇതിലേയ്ക്ക് റോസ് ക്രീം ചേര്‍ക്കാം ഒന്ന് ഇളക്കിയശേഷം 100 ഗ്രാം പൊടിച്ച പഞ്ചസാര ചേര്‍ത്ത് നന്നായി അടിക്കാം … അടുത്തതായി ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വച്ച കട്ടിപ്പാലും ഇതിലേയ്ക്ക് ചേര്‍ക്കാം ഇനി ഇതിലേയ്ക്ക് വെര്‍മിസെല്ലി ചേര്‍ക്കാം നന്നായി ഇളക്കാം ഇനി കസ് കസ് ചേര്‍ക്കാം കശുവണ്ടി പരിപ്പ് ചേര്‍ക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ഗ്ലാസ്സിലെയ്ക്ക് പകര്‍ന്നു ഇതിന്‍റെ മീതെ ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വച്ചിരിക്കുന്ന പഴങ്ങള്‍ കൂടി ഇട്ടു വിളമ്പാം
ഫലൂഡ റെഡി
ഇനി ഇത് ഒരു ഗ്ലാസ് എടുത്തു സോഫയില്‍ ചെന്നിരുന്നു സ്വസ്ഥമായി ആസ്വദിച്ചു കഴിച്ചോളൂ ..തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും …കാണാനും വളരെ മനോഹരമാണ് ഇത്
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക