ആരും കൊതിക്കും അഞ്ച് ചമ്മന്തികള്‍

Advertisement

എന്ത് വിഭവങ്ങള്‍ ഉണ്ടായാലും കൂടെ ചമ്മന്തികൂടി ഇല്ലെങ്കില്‍ വലിയ ഒരു കുറവ് ആണ്

ചമ്മന്തി എന്ന് പറയുമ്പോൾ തന്നെ വായയിൽ കപ്പൽ ഓടാനുള്ള അത്രയും വെള്ളം ഊറും .അത്രയ്ക്കും സ്വാദേറിയതും വളരെ എളുപ്പത്തിൽ തന്നെ പാകം ചെയ്യാൻ ആവുന്നതും ആയ ഒരു വിഭവം തന്നെ ആണ് ചമ്മന്തി . ഒരു അൽപ്പം ചമ്മന്തിയുടെ സ്വാദ് മതി ഒരു കിണ്ണം ചോറ് തിന്നാൻ .മറ്റു കറിയോ മീനോ ഒന്നും തന്നെ വേണ്ടി വരില്ല ചമ്മന്തി ഉണ്ടായാൽ .

അത്രയ്ക്കും രുചിയേറിയ ഒരു വിഭവം തന്നെ ആണ് ചമ്മന്തി .ഒരുപാട് തരാം ചമ്മന്തികൾ തയ്യാറാക്കാവുന്നതാണ്.വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവം ആണ് ചമ്മന്തി .ചേരുവ മാറുന്നതിനനുസരിച്ചു ചമ്മന്തിയുടെ രുചിയും മാറും.നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന 5 തരാം ചമ്മന്തികൾ ആണ് വെളുത്തുള്ളി ചമ്മന്തി ,ഉണക്ക നെല്ലിക്ക ചമ്മന്തി ,ഉള്ളി ചമ്മന്തി ,ഉണക്ക ചെമ്മീൻ പൊടി ചമ്മന്തി ,മാങ്ങ ചമ്മന്തി .

വെളുത്തുള്ളി ചമ്മന്തി
തയ്യാറാക്കുവാൻ ആയി15 അല്ലി വെളുത്തുള്ളിയും 10 ഗ്രാം ചെറിയുള്ളിയും 4 പച്ചമുളകും കൂടി ഉപ്പു ചേർത്ത് നന്നായി ചതക്കുക .ചതച്ച ചമ്മന്തിയിൽ കറിവേപ്പിലയും പുളിയും ചേർത്ത് അല്പം എന്ന തൂവുക.ഇത്ര മേൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് വെളുത്തുള്ളി ചമ്മന്തി .

ഉണക്ക നെല്ലിക്ക ചമ്മന്തി
ഉണ്ടാക്കുവാൻ ആയി ഏഴു ഉണക്ക നെല്ലിക്കകൾ വെള്ളത്തിൽ ഇട്ടു കുതിർത്തെടുക്കണം .ശേഷം ഈ നെല്ലിക്കയും കുരുമുളകും നല്ല പോലെ അരച്ചെടുത്തു വെക്കണം.
അതിലേക്കു നാളികേരം ഉപ്പു കറിവേപ്പില ചേർത്ത് വെളിച്ചണ്ണ ചാലിച്ച് എടുക്കണം.

ഉള്ളിച്ചമ്മന്തി
തയ്യാറാക്കുവാൻ ആയി 19 അല്ലി ചെറിയുള്ളിയും 5 ചുവന്ന മുളകും ഉപ്പും ചേർത്ത് അരച്ചെടുക്കണം .വെളിച്ചെണ്ണ ചാലിച്ച് തൈരും കൂട്ടി കുഴച്ചാൽ ഉള്ളി ചമ്മന്തി തയ്യാർ.

ഉണക്കച്ചെമ്മീൻ പൊടി ചമ്മന്തിക്കായി
ഒരു കപ്പ് ഉണക്കച്ചെമ്മീൻ വെളിച്ചെണ്ണയിൽ ഇട്ടു വറക്കുക .അതിലേക്കു 5 ചുവന്ന മുളകും തേങ്ങയും ചേർത്ത് ചൂടാക്കി എടുത്തിട്ട് പുളിയും കറിവേപ്പിലയും ചേർത്ത് ഒതുക്കണം .അതിലേക്കു വെളിച്ചെണ്ണ ചേർത്ത് ചാലിച്ചാൽ ചമ്മന്തി തയ്യാർ.

മാങ്ങ ചമ്മന്തി
തയ്യാറാക്കാൻ ആയി ഒരു കപ്പ് പുളിയുള്ള പച്ച മാങ്ങയും തേങ്ങ ,കറിവേപ്പില ,ഉപ്പ് ,പച്ചമുളക്‌ ,ഇഞ്ചി ,വെളുത്തുള്ളി എന്നിവയ്‌യെല്ലാം ചേർത്ത് ഒതുക്കി എടുക്കുക.അൽപ്പം വെളിച്ചെണ്ണ ചേർത്താൽ രുചിയേറിയ മാങ്ങാച്ചമ്മന്തി തയ്യാർ.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കാന്‍ പേജ് ലൈക്‌ ചെയ്യുക