ബട്ട൪ ചിക്ക൯ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാർ ആക്കാം

How To Make Butter Chicken At Home

ഹായ് ഇനി നമുക്ക് ഒരു കിടിലന്‍ ചിക്കന്‍ വിഭവം തയ്യാറാക്കിയാലോ വളരെ എളുപ്പത്തില്‍ ഹോട്ടലുകളില്‍ തയ്യാറാക്കുന്നത് പോലുള്ള ബട്ട൪ ചിക്ക൯ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ട൪ ചിക്ക൯ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യൂ.

സ്റ്റെപ് 1
500ഗ്രാം boneless ചിക്കനിലേക്കു 2 tbs കശ്മീരിചില്ലി പൗഡർ. 1Tbs ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,1 tbs തൈര്, മഞ്ഞൾപൊടി 1/4 tsp, ഉപ്പ്‌ ചേർത്തു മിക്സ് ചെയ്‌തു അര മണിക്കൂർ വെക്കുക.ശേഷം പാനിലേക്ക് 1 tbs ഓയിൽ,2 tbs ബട്ടർ ചേർത്ത് ഫ്രൈ ചെയ്യുക

സ്റ്റെപ്2
ഒരു പാത്രത്തിൽ 2 tbs ബട്ടർ,1tbs ഓയിൽ,2 സബോള അരിഞ്ഞത്,3 തക്കാളി അരിഞ്ഞത്,ഉപ്പ്‌ ചേർത്ത് ഇളക്കുക.ഇതിലേക്ക് 20 cashew nut ചേർത്ത് ഇളക്കി വേവിക്കുക.ഇതിലേക്ക് 1 tbs ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,1/4 tsp ഗരം മസാല,1 tbs കശ്മീരി ചില്ലിപൗഡർ,1 tsp പഞ്ചസാര,1 ഗ്ലാസ് ചൂടുവെള്ളം ചേർത്ത് ഇളക്കി 10 മിനിറ്റ് വേവിക്കുക.ഇത് ചൂടാറിതിന് ശേഷം മിക്സിയിൽ ഇട്ടു അരച്ചെടുക്കുക. എന്നിട്ട് ഈ അരപ്പ് അരിപ്പയിൽ അരിച്ചെടുക്കുക.അരപ്പ് ഒരു പാനിലേക്ക് ഒഴിച്ചു 2 പച്ചമുളക് ,2 tbs ഫ്രഷ് ക്രീം,1tbs കസൂരിമേതി,1/2 tsp ബട്ടർ ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കുക.ഇതിലേക്ക് 1/2ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു ഇളക്കുക.ഉപ്പ്‌ ഇടുക.5 മിനിറ്റ് അടച്ചു വേവിക്കുക.5 മിനിറ്റ് ശേഷം മല്ലിയില ഇടുക.
ബട്ടർ ചിക്കൻ റെഡി

വിശദമായി വീഡിയോ കാണുക.