പൈനാപ്പിൾ ജിഞ്ചർ ലൈം

pineapple ginger juice

ഇനി പൈനാപ്പിൾ ജ്യൂസ്‌ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു, കിടിലൻ ടേസ്റ്റ് ആണ്,

ചേരുവകൾ :

പൈനാപ്പിൾ – മീഡിയം സൈസ് ഒരെണ്ണം (തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയത് )

ചെറുനാരങ്ങാ – ഒരെണ്ണത്തിന്റെ പകുതി (ചെറിയ pieces ആക്കി എടുക്കുക )

ഇഞ്ചി – ചെറിയൊരു കഷ്ണം

പഞ്ചസാര – 3 ടേബിൾസ്പൂൺ

തണുത്ത വെള്ളം/ – ആവശ്യത്തിന്

ഐസ് ക്യൂബ്സ്

തയ്യാറാക്കുന്ന വിധം :

മിക്സി ജാറിലേക്ക് കഷ്ണങ്ങൾ ആക്കി വെച്ച പൈനാപ്പിൾ, ഇഞ്ചി, ചെറുനാരങ്ങാ, പഞ്ചസാര എന്നിവ ഇട്ടു ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക, ശേഷം ഐസ് ക്യൂബ്സ് കൂടെ ചേർത്ത് സെർവ് ചെയ്യാം (വേണമെങ്കിൽ അരിച്ചെടുക്കാം)

തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. അതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വീഡിയോകേൾക്കായി Ammu’s CookBook സബ്സ്ക്രൈബ് ചെയ്യൂ.