പഴം പൊരി ഇഷ്ടമില്ലാത്ത മലയാളികൾ കാണില്ല അല്ലേ . എന്നാൽ എന്നും എണ്ണയിൽ വറുത്തു കഴിക്കുന്നത് നല്ലതല്ല. എണ്ണയില്ലാതെ എങ്ങനെ പഴം പൊരി ഉണ്ടാക്കാം എന്ന് നോക്കിയാലോ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes ചാനല്‍ Subscribe ചെയ്യൂ.
ചേരുവകൾ
നേന്ത്രപ്പഴം – 2
മൈദ – 3/4 കപ്പ്
അരിപൊടി – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ബേക്കിംഗ് സോഡ – 1 നുള്ള് (ഓപ്ഷണൽ )
\
പഞ്ചസാര – 1 ടേബിൾസ്പൂൺ
ഏലക്ക പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – കുഴക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം കട്ടി കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക . മൈദ ,അരിപൊടി , മഞ്ഞൾ പൊടി, ബേക്കിംഗ് സോഡ ,പഞ്ചസാര, ഏലക്ക പൊടി, ആവശ്യത്തിന് ഉപ്പ് , വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ കുഴച്ചെടുത്തു നേന്ത്രപ്പഴം അരിഞ്ഞത് മുക്കി ചൂടായ ദോശ കല്ലിൽ ഇട്ടു ഒരു വശം വേകുമ്പോൾ തിരിച്ചിട്ടു മറുവശം കുടി വേവിച്ചെടുക്കുക . എണ്ണയില്ലാത്ത പഴം പൊരി തയ്യാർ .വിശദമായി കാണാൻ വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .
