വളരെ ക്രിസ്പി ആയിട്ടുള്ള ഫ്രൈഡ് ചിക്കൻ എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.ഇത് KFC പോലത്തെ ഒരു റെസിപ്പി ആണ്.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
ആവശ്യമുള്ള സാധനങ്ങൾ :
Marinate ചെയ്യാൻ :
ബോൺലെസ്സ് ചിക്കൻ – 4 പീസ്
അധികം കട്ടി ഇല്ലാത്ത തൈര് – 1 കപ്പ്
മുളക് പൊടി – 2 ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
ഒറിഗാനോ /റോസ്മേരി – 1 ടീസ്പൂൺ [optional ]
ഏലക്ക പൊടി – അര ടീസ്പൂൺ
മുട്ട – 2 എണ്ണം
ഉപ്പു
Flour Mix :
മൈദാ – 1 കപ്പ്
കോൺ ഫ്ലോർ – 100 ml
മുളക് പൊടി – 1.5 ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
പേരും ജീരകം – അര ടീസ്പൂൺ
ഗാർലിക് പൌഡർ – 1 ടീസ്പൂൺ
baking powder – 1ടീസ്പൂൺ
കുരുമുളക് പൊടി – 1 നുള്ളു
ഉപ്പു
vegetable ഓയിൽ ഫ്രൈ ചെയ്യാൻ
ഉണ്ടാക്കുന്ന വിധം :
മാരിനേഷൻ ഉള്ള ചേരുവകൾ എല്ലാം മിക്സ് ചെയ്തു ചിക്കൻ പുരട്ടി 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. പൊടിക്കുള്ള എല്ലാം കൂടി മിക്സ് ചെയ്യുക. വറുക്കുന്നതിനു 30 മിനിറ്റ് മുൻപ് പുറത്തെടുക്കുക. ചിക്കൻ 2 പ്രാവശ്യം പൊടിയിൽ coat ചെയ്തു എടുക്കണം. ആദ്യം coat ചെയ്തു വീണ്ടും മസലായിൽ മുക്കി , വീണ്ടും പൊടി കൊണ്ട് coat ചെയ്യുക. എണ്ണ ചൂടായതിനു ശേഷം വറുത്തു കോരുക. മീഡിയം ഹൈ flamil വേണം. കറുമുറ ചിക്കൻ ഫ്രൈ തയ്യാർ ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.
