Special Green Peas Curry -ഗ്രീൻ പീസ് കറി

അപ്പത്തിനും പുട്ടിനും ഇടിയപ്പത്തിനും ചപ്പാത്തിക്കും പറ്റിയ ഒരു കറി ആണിത് എങ്ങനെ ആണ് ഗ്രീൻ പീസ് കറി ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ :

ഗ്രീൻ പീസ് കുതിർത്തതു – 1 cup

സവാള – 1

ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് – പൊടിയായി അരിഞ്ഞത്

കറിവേപ്പില

മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ

മുളകുപൊടി – 1.5 ടീസ്പൂൺ

ഗരം മസാല – 1/ 2 ടീസ്പൂൺ

ഉരുള കിഴങ്ങു – 1 ചെറിയ കഷ്ണങ്ങൾ

കാരറ്റ് – 1 ചെറുത്

അരക്കാൻ :

തേങ്ങാ – 2 ടേബിൾസ്പൂൺ

മല്ലിപോടി – 1 ടീസ്പൂൺ

പേരും ജീരകം – 1 / 2 ടീസ്പൂൺ

കടുക് വറുക്കാൻ:

വെളിച്ചെണ്ണ

കടുക്,

ചെറിയ ഉള്ളി

വറ്റൽ മുളക്

തക്കാളി – 1

തയ്യാറാക്കുന്ന വിധം:

ആദ്യം പറഞ്ഞ ചേരുവകൾ എല്ലാം കൂടി പ്രഷർ കുക്കറിൽ 4 -5 whistle അടിക്കുക.അരക്കാൻ ഉള്ളത് മഷി പോലെ അരക്കുക.

ഇനി കടുക് പൊട്ടിച്ചു തക്കാളി നന്നായി വഴറ്റുക. അതിലേക്കു അരപ്പു കൂടി ചേർത്ത് പച്ച മണം മാറ്റുക

ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ചേർക്കുക.

നന്നായി തിളച്ചതിനു ശേഷം വാങ്ങുക. നല്ല രുചിയുള്ള ഗ്രീൻ പീസ് കറി തയ്യാ  ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായിBincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.