“ഇഫ്താർ സ്പെഷ്യൽ ഇറച്ചി പുട്ട്” തയ്യാറാക്കാം.

ഇറച്ചി പുട്ട്
Advertisement

ഒരു ഇംഗ്ലീഷ് വാക്കിൽ നിന്നു പോലും പ്രഭാത ഭക്ഷണത്തിനു പേരിട്ടവരാണ് നമ്മൾ മലയാളികൾ…  Put ന്റെ അർഥം ചോദിച്ച ഇംഗ്ലീഷ് സാറിനോട് സാറിനെങ്ങനെ അറിയാം ഇന്ന് വീട്ടിൽ പുട്ട് ആയിരുന്നു എന്ന് ചോദിച്ച വിദ്വാന്മാരുണ്ടായിരുന്നു

നമ്മുടെ സ്വന്തം വിഭവം ആണ് പുട്ട് എന്ന് വിചാരിക്കുന്നുണ്ടെങ്കിലും അങ്ങ് പോർച്ചുഗലിൽ നിന്നും പണ്ട് കപ്പൽ കയറി വന്ന ആളാണ് ഈ പുട്ട്. വരുന്ന സമയത്ത് ഒരു കാപ്പിരി കപ്പിത്താന്റെ രൂപം ആയിരുന്നെങ്കിലും കേരളത്തിൽ വന്നതിനു ശേഷം മൂപ്പരുടെ മട്ടും ഭാവവും മാറി നല്ല പക്കാ മലയാളി ആയി. നമ്മുടെ സിനിമാക്കാരുടെ പോലെ, കൂടുതൽ പൈസ കിട്ടാൻ മറ്റുള്ള ഭാഷകളിലെ ഹോട്ടലുകളിലേക്ക് ദോശയും ഇഡ്ഡലിയും വണ്ടി കയറിയപ്പോൾ നമ്മുടെ പുട്ട് മാത്രം എങ്ങോട്ടും പോയില്ല… അതുകൊണ്ട് പുട്ടിന്റെ ജീവിതം മലയാളികളുടെ അടുക്കളയിൽ മാത്രം ആയി ഒതുങ്ങി…ഒരു ചായക്കടയിൽ പോയി നമ്മൾ ദോശയോ ഇഡ്ഡലിയോ അല്ല ചോദിക്കുക… പുട്ടുണ്ടോ എന്നാണ് ചോദിക്കുക, അല്ലെ?… ഇത്ര സ്നേഹമുള്ള പുട്ടിനെ നമ്മുടെ സംസ്ഥാന വിഭവം ആക്കണം എന്നാണ് എന്റെ ഒരു ഇത്

നമ്മുടെ നായകൻ പുട്ടിന്റെ കൂടെ കൂടാൻ കറികളുടെ തല്ലാണ്… കടല മുതൽ ബീഫ് വരെ വരി നിൽക്കുകയാണ്…എങ്കിൽ ഇപ്രാവശ്യം കറി ഒന്നും ആവശ്യമില്ലാത്ത ഒരു പുട്ട് ഉണ്ടാക്കി നോക്കാം… പുട്ടിന്റെ കൂടെ ചിക്കൻ ചേർത്ത് നമുക്ക് ഇറച്ചി പുട്ടുണ്ടാക്കാം… കൂടെ ഒരു സുലൈമാനി കൂടി ആയാൽ… ഹോ… ഈ പുട്ടിനെകൊണ്ടു തോറ്റു എന്ന് പറയേണ്ടി വരും

“ഇഫ്താർ സ്പെഷ്യൽ ഇറച്ചി പുട്ട്” തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.