തീ പോലും കത്തിക്കാതെ അഞ്ചുമിനിറ്റ് കൊണ്ട് അതീവ രുചികരമായ ഒരു മധുരം
ഇത് തയ്യാറാക്കാനായി ഒരു സോസ് പാനിലേക്ക് 200 ഗ്രാം തേൻ ചേർത്ത് കൊടുക്കുക, ഇത് നന്നായി ചൂടാകുമ്പോൾ 125 ഗ്രാം പഞ്ചസാര ചേർക്കാം, പഞ്ചസാര അലിയുന്നത് വരെ നന്നായി ചൂടാക്കിയതിനുശേഷം മാറ്റിവയ്ക്കാം. ഒരു ഗ്ലാസ് ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക മഞ്ഞക്കരു മാറ്റിയതിനു ശേഷം ഒരു പിഞ്ചു ഉപ്പു ചേർക്കുക ശേഷം നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കണം, തേൻ മിക്സിലേക്ക് ഇത് ചേർത്തു കൊടുക്കാം ബീറ്റ് ചെയ്ത് രണ്ടും കൂടി നന്നായി യോജിപ്പിച്ച് എടുക്കുക, ശേഷം സ്റ്റൗ ടോപ്പിൽ വച്ച് നന്നായി ചൂടാക്കി എടുക്കണം, ഇതിലേക്ക് 200 ഗ്രാം hazlenut ചേർക്കാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഒരു മോൾഡിലേക്ക് ഇതിനെ മാറ്റാം, ഏറ്റവും മുകളിലായി ലെമൺ പീൽ ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കാം, ഇതിനെ തണുപ്പിച്ചെടുത്ത് മോൾഡിൽ നിന്നും മാറ്റിയതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick