ചിക്കൻ ബ്രീസ്റ്റിൽ കുരുമുളക് ചേർത്ത് തയ്യാറാക്കിയ കിടിലൻ റെസിപ്പി
ആദ്യം ഒരു ഗ്ലാസ്സിലേക്ക് മൂന്ന് ടേബിൾസ്പൂൺ സോയാസോസ്, ഒരു ടേബിൾ സ്പൂൺ ഡാർക്ക് സോയാസോസ്, ഒരു ടേബിൾ സ്പൂൺ വൈറ്റ് വിനഗർ, അര ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, അര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് ,അര ടേബിൾ സ്പൂൺ മുളക് ചതച്ചത് എന്നിവയെല്ലാം ചേർത്ത് കൊടുത്ത് മിക്സ് ചെയ്യണം. രണ്ടു ചിക്കൻ ബ്രേസ്റ് പീസ് എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കുക,ശേഷം ഈ സോസ് ഇതിലേക്ക് കുറച്ചു ഒഴിച്ചു കൊടുക്കാം, കൂടെ രണ്ട് ടേബിൾ സ്പൂൺ കോൺസ്റ്റാർച്ച് ചേർത്തു നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് മാറ്റി വെക്കണം ശേഷം എടുത്ത് ഷാലോ ഫ്രൈ ചെയ്യാം. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ രണ്ട് സവാള സ്ക്വയർ ആയി കട്ട് ചെയ്തത ചേർത്തു കൊടുത്തു വഴറ്റുക , കൂടെ ഒരു ക്യാപ്സിക്കം കട്ട് ചെയ്തതും ചേർക്കാം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച സോസ് ഒഴിക്കാം, ശേഷം മിക്സ് ചെയ്യണം 30 സെക്കൻഡ് ചെറിയ തീയിൽ വേവിച്ചതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ചു കഴിഞ്ഞാൽ രണ്ട് ടീസ്പൂൺ കുരുമുളക് പൊടി ചേർക്കണം, ശേഷം നന്നായി മിക്സ് ചെയ്തെടുത്തു സെർവ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Break the Spice