ചിക്കൻ ഈ രീതിയിൽ ഫ്രൈ ചെയ്തു കഴിച്ചു നോക്കിയിട്ടുണ്ടോ?
കിടിലൻ രുചിയാ 👌🏻
ഇത് തയ്യാറാക്കാനായി സ്കിന്നോടു കൂടിയ ഒരു കിലോ ചിക്കൻ കാലുകൾ എടുക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ പാപ്രിക പൗഡറും ചേർത്തുകൊടുത്തു കൈകൊണ്ട് ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക, ഇതിനെ ഒരു മണിക്കൂർ മാറ്റിവെക്കണം,. ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കാം, ഒരു കപ്പ് കോൺസ്റ്റാർച്ച് കൂടി ചേർക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല പൊടിയും, ഒരു ടീസ്പൂൺ പാപ്രിക പൗഡറും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഉപ്പും ചേർത്തുകൊടുത്തു നന്നായി മിക്സ് ചെയ്യുക, ഒരു മണിക്കൂറിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ എടുത്ത് തയ്യാറാക്കിയ മിക്സ്ചർ നന്നായി കോട്ട് ചെയ്തെടുക്കുക, 5 മിനിറ്റ് വെച്ചതിനുശേഷം ചൂടായ എണ്ണയിലിട്ട് നന്നായി ഡീപ്പ് ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kusina ni Lola