ഓറഞ്ച് ചേർത്ത് തയ്യാറാക്കിയ വ്യത്യസ്തമായ രുചിയുള്ള ചിക്കൻ റെസിപി
ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു വലിയ ഓറഞ്ച് മുഴുവൻ ജ്യൂസ് പിഴിഞ്ഞ് മാറ്റിവെക്കുക,ചിക്കൻറെ എല്ലില്ലാത്ത ബ്രേസ്റ്റ് പീസ് ചെറിയ കഷണങ്ങളായി മുറിച്ച് എടുത്തു ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ആവശ്യത്തിന് ഉപ്പും , രണ്ട് ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസും , കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക, ശേഷം അര മണിക്കൂർ മാറ്റിവെക്കാം, മറ്റൊരു ബൗളിലേക്ക് 50 ഗ്രാം അരിപ്പൊടിയും, 25 ഗ്രാം മൈദയും, 25 ഗ്രാം കോൺഫ്ലോറും, 90 മില്ലി വെള്ളവും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ ആക്കി എടുക്കുക. ശേഷം ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ഇട്ട് നന്നായി കോട്ട് ചെയ്യാം, മറ്റൊരു ബൗളിലേക്ക് അരടീസ്പൂൺ ജിഞ്ചർ പൗഡറും ഒരു ടീസ്പൂൺ മുളകുപൊടിയും, രണ്ട് ടേബിൾസ്പൂൺ സോയാസോസും, നാല് ടേബിൾ സ്പൂൺ വിനാഗിരിയും, അര ടേബിൾസ്പൂൺ തേനും, 50 ഗ്രാം ബ്രൗൺഷുഗറും , അമ്പതു മില്ലി ഓറഞ്ച് ജ്യൂസും ചേർത്ത് മിക്സ് ചെയ്യുക, മറ്റൊരു ബൗളിൽ ഒന്നര ടേബിൾസ്പൂൺ കോൺ സ്റ്റാർച്ചിലേക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് മിക്സ് ചെയ്ത് എടുത്ത് വയ്ക്കാം. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക, നന്നായി ചൂടായാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം. ശേഷം മറ്റൊരു പാൻ വെച്ച് അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന സോസ് മിക്സ് ഒഴിച്ചു കൊടുക്കാം, ഇത് നന്നായി തിളയ്ക്കുമ്പോൾ കോൺ സ്റ്റാര്ച് മിക്സ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം, നല്ല ക്രീമിയായി വന്നു കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
매일맛나 delicious day