മിൽക്ക് ബിസ്ക്കറ്റ് കേക്ക്

Advertisement

പാലു കൊണ്ട് വെറും 5 മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ ഡെസ്സേർട് റെസിപ്പി.

ആദ്യം ഒരു ലിറ്റർ പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക, ഇതിലേക്ക് ഒരു ഓറഞ്ച് തൊലി എടുത്തു ചേർക്കാം, മറ്റൊരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചു ചേർത്ത് അതിലേക്ക്, 160 ഗ്രാം പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക, 40 ഗ്രാം മൈദ ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് വയ്ക്കുക, പാല് ചൂടായാൽ അതിൽനിന്നും ഓറഞ്ച് തൊലി എടുത്ത് മാറ്റാം, ശേഷം തയ്യാറാക്കിവെച്ച ബാറ്ററിലേക്ക് ചേർത്ത് മിക്സ് ചെയ്തു വീണ്ടും തിളപ്പിച്ച് കുറുക്കി എടുക്കണം. ശേഷം ഇതിനെ രണ്ടു പാത്രങ്ങളിലേക്ക് ആയി മാറ്റി കൊടുക്കുക. ഒരു ബൗളിലേക്ക് 30 ഗ്രാം കൊക്കോ പൗഡർ ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, ഇനി ഒരു ഗ്ലാസ് എടുത്ത് അതിന് അടിയിലേക്ക് ബിസ്ക്കറ്റ് പാലിൽ മുക്കിയതിനുശേഷം വച്ച് കൊടുക്കുക, മുകളിലായി കോകോ പൗഡർ മിക്സ് ചെയ്ത് ക്രീം ഒഴിച്ചു കൊടുക്കാം, level ചെയ്തതിനുശേഷം മുകളിലായി വീണ്ടും ബിസ്ക്കറ്റ് വെയ്ക്കുക അതിനുമുകളിലായി വെള്ള ക്രീം ഒഴിക്കാം , വീണ്ടും ബിസ്ക്കറ്റ് വെച്ച് ക്രീം തീരുന്നതുവരെ ലേയറായി സെറ്റ് ചെയ്യുക, ഏറ്റവും മുകളിലായി ക്രീമിന് മുകളിൽ അല്പം കൊക്കോപൗഡർ ഇട്ടു കൊടുത്തു കുറച്ചു സമയം മാറ്റി വയ്ക്കണം, ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Useful and quick