രുചികരമായ ഡോണട്ട് ഈസിയായി വീട്ടിൽ തയ്യാറാക്കാം.
ഇതിനുവേണ്ട ചേരുവകൾ
മൈദ- 300 ഗ്രാം
പാൽ – 120 മില്ലി
യീസ്റ്റ് – 4 ഗ്രാം
പഞ്ചസാര -30 ഗ്രാം
ബട്ടർ – 30 ഗ്രാം
മുട്ട 1
ഉപ്പ് – 2ഗ്രാം
ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ചെറുചൂടുള്ള പാൽ എടുക്കുക, അതിലേക്ക് ഉപ്പും, പഞ്ചസാരയും, യീസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യണം , ശേഷം ഉമുട്ട ചേർത്ത് വീണ്ടും മിക്സ് ചെയ്യണം ഇനി മൈദ ചേർത്ത് കൊടുത്തു ഒരു spatula ഉപയോഗിച്ച് മിക്സ് ചെയ്തു സോഫ്റ്റ് മാവാക്കണം , കൗണ്ടർ ടോപ്പിലേക്ക് മാറ്റിയതിനുശേഷം രണ്ട് കൈയും ഉപയോഗിച്ച് 5 മിനിറ്റ് വരെ നന്നായി സ്ട്രെച്ച് ചെയ്തു കുഴയ്ക്കണം. ഇനി ബൗളിലേക്ക് വെച്ച് ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് കവർ ചെയ്തു രണ്ടുമണിക്കൂർ വരെ മാറ്റി വെക്കാം. നന്നായി പൊങ്ങിയ മാവെടുത്ത് വീണ്ടും കുഴച്ച്തിനുശേഷം 8 കഷണങ്ങളായി മുറിക്കാം. ഓരോന്നും എടുത്ത് ചെറിയ റൗണ്ടിൽ പരത്തിയതിനുശേഷം നടുഭാഗം ഒരു ക്യാപ് ഉപയോഗിച്ച് മുറിച്ചുമാറ്റി ഡോനട്ട് ഷേപ്പ് ആക്കിയെടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ഒരു കോട്ടൺ ഉപയോഗിച്ച് കവർ ചെയ്തു കുറച്ചു സമയം കൂടി മാറ്റിവെക്കണം, ശേഷം ചൂടായ എണ്ണയിലേക്ക് ഫ്രൈ ചെയ്ത് എടുക്കാം. ഫ്രൈ ചെയ്ത ഡോണട്ട് പഞ്ചസാര കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spicy Foodz