ഇനി ബ്രെഡ് കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.
ഇതിനായി വേണ്ടത്
മൈദ -300 ഗ്രാം
പാൽ -200 മില്ലി
പഞ്ചസാര -മൂന്ന് ടേബിൾ സ്പൂൺ
ഇൻസ്റ്റൻഡ് യീസ്റ്റ് -ഒരു ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
ബട്ടർ -രണ്ട് ടേബിൾസ്പൂൺ
എള്ള്
ഒരു മിക്സിങ് ബൗളിലേക്ക് ആദ്യം പാൽ ചേർത്ത് കൊടുക്കുക, ശേഷം ഉപ്പ്, യീസ്റ്റ് , പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം, നന്നായി മിക്സ് ആയതിനുശേഷം മൈദ ചേർത്ത് കൊടുത്ത നല്ലതുപോലെ കുഴച്ചെടുക്കണം, ശേഷം 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഇരുപതു മിനിറ്റിനു ശേഷം പുറത്തെടുത്ത് ബട്ടർ ചേർത്ത് കൊടുത്തു വീണ്ടും നല്ലതുപോലെ കുഴയ്ക്കണം.വീണ്ടും ഒരു മണിക്കൂർ മാറ്റി വയ്ക്കണം, നന്നായി പൊങ്ങിയ മാവിനെ വീണ്ടും എടുത്തു ഒന്ന് കുഴച്ചതിനു ശേഷം എട്ടായി ഭാഗിക്കാം, ഓരോ ഭാഗങ്ങളായി എടുത്ത് കയ്യിൽ വച്ച് നന്നായി ഉരുട്ടി ഷേപ്പ് ചെയ്യണം. ഒരു പാനിൽ ബട്ടർ നന്നായി തേച്ചു കൊടുത്തതിനുശേഷം അതിനുമുകളിലായി ബോളുകൾ വച്ചു കൊടുക്കുക, പാൻ മൂടിയതിനുശേഷം ഒരു മണിക്കൂർ വീണ്ടും റസ്റ്റ് ചെയ്യാൻ വയ്ക്കണം, ഇപ്പോൾ ബോളുകൾ എല്ലാം ഡബിൾ സൈസ് ആയിട്ടുണ്ടാവും, പാൻ എടുത്തു അടുപ്പിലേക്ക് വെച്ചുകൊടുത്ത്, ചെറിയ തീയിൽ വേവിച്ചെടുക്കാം, മുകളിലേക്ക് അൽപം ബട്ടർ കൂടി അപ്ലൈ ചെയ്തു കൊടുക്കാം.രണ്ട് സൈഡും വേവിച്ചെടുത്തു കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Qiong Cooking
