ചോക്ലേറ്റ് സാൻവിച്ച് കേക്ക്

Advertisement

ഈസിയും ടേസ്റ്റിയുമായ ചോക്ലേറ്റ് സാൻവിച്ച് കേക്ക് തയ്യാറാക്കാം.

കുട്ടികൾക്ക് ഏറെ ഇഷ്ടമാവുന്ന ഈ കേക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ്

ചേരുവകൾ

മുട്ട -നാല്

cake flour -40 ഗ്രാം

കൊക്കോ പൗഡർ -12 ഗ്രാം

ഓയിൽ -40 ഗ്രാം

പാൽ -45 ഗ്രാം

പഞ്ചസാര -65 ഗ്രാം

ലെമൺ ജൂസ്

വിപ്പിംഗ് ക്രീം -120 ഗ്രാം

കണ്ടൻസ്ഡ് മിൽക്ക് -20 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കാം, മറ്റൊരു ബൗളിലേക്ക് പാൽ ചേർത്ത് അതിലേക്ക് ഓയിൽ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതിലേക്ക് കൊക്കോ പൗഡറും കേക്ക് ഫ്ളോറും, അരിപ്പയിലൂടെ അരിച്ചു ചേർത്ത് കൊടുക്കാം, നന്നായി മിക്സ് ചെയ്തു കൊടുക്കുക ഇതിലേക്ക് മഞ്ഞക്കരു കൂടെ ചേർത്ത് മിക്സ് ചെയ്യാം.മുട്ടയുടെ വെള്ളയിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കണം , ശേഷം ഈ മിക്സ് കേക്ക് ബാറ്ററിലേക്ക് ചേർത്ത് നന്നായി ഫോൾഡ് ചെയ്തെടുക്കാം ഇതൊരു കേക്ക് ടിന്നിലേക്ക് ഒഴിച്ച് bake ചെയ്തെടുക്കാം. ഒരു ബൗളിൽ വിപ്പിംഗ് ക്രീമും, കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ബീറ്റ് ചെയ്യണം. കേക്ക് രണ്ടായി മരിച്ചതിനു ശേഷം . ഒന്നിലേക്ക് വിപ്പിംഗ് ക്രീം തേച്ചുകൊടുക്കാം. മറ്റേ ഭാഗം അതിനു മുകളിലേക്ക് വെച്ചു കൊടുക്കാം. ഇനി ഒരു ബട്ടർ പേപ്പർ വെച്ച് കവർ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാം. കുറച്ചുസമയം കഴിഞ്ഞ് മുറിച്ചെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക table diary 식탁일기