സേമിയ പായസം

Advertisement

നാവിൽ കൊതിയൂറും രുചിയുമായി സേമിയ പായസം തയ്യാറാക്കാം

ചേരുവകൾ

നെയ്യ് -രണ്ട് സ്പൂൺ

കശുവണ്ടി

മുന്തിരി

സേമിയ -അരക്കപ്പ്

വെള്ളം -അരക്കപ്പ്

പാൽ -അര ലിറ്റർ

ഏലക്കായ പൊടി -അര ടീസ്പൂൺ

പഞ്ചസാര -അര കപ്പ്

റവ – 1 ടീസ്പൂൺ

ബദാം പിസ്ത

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് നെയ് ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് കശുവണ്ടിയും, മുന്തിരിയും ചേർത്ത് നന്നായി റോസ്റ്റ് ചെയ്യാം, ഇതിലേക്ക് സേമിയ കൂടി ചേർത്ത് കൊടുത്തു ഒന്നുകൂടി റോസ്റ്റ് ചെയ്യണം, ആവശ്യത്തിന് വെള്ളം ഒഴിച്ച് സേമിയ നല്ല സോഫ്റ്റ് ആയി വരുന്നതുവരെ വേവിക്കാം, അടുത്തതായി പാൽ ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കണം, ഇനി പഞ്ചസാര ചേർത്തു കൊടുക്കാം നന്നായി അലിഞ്ഞു വന്നതിനുശേഷം റവ കൂടി ചേർത്ത് കുറുക്കി എടുക്കണം,ഏലക്കായ പൊടിയും കൂടെ ചേർത്ത് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം ചെറുതായി മുറിച്ച ബദാമും പിസ്തയും ചേർത്ത് സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Smile & Shine.