പീച്ച്,ചീസ് ഡെസേർട്

വിരുന്നുകാരെ ഞെട്ടിക്കാൻ ഒരു അടിപൊളി ഡെസ്സേർട് , തീ കത്തിക്കുക പോലും വേണ്ട.

ഇതിനായി വേണ്ട ചേരുവകൾ

canned പീച്ച് -180 ഗ്രാം

ക്രീം ചീസ്- 250 ഗ്രാം

പഞ്ചസാര -30 ഗ്രാം

വിപ്പിംഗ് ക്രീം -100 ഗ്രാം

ബിസ്ക്കറ്റ് -ആറെണ്ണം

പീച്ച് ജ്യൂസ്

തയ്യാറാക്കുന്ന വിധം

ആദ്യം പീച്ച് ജ്യൂസിൽ നിന്നെടുത്തത് ചെറുതായി കട്ട് ചെയ്യുക, ഇതൊരു ബൗളിലേക്ക് ചേർത്തുകൊടുക്കാം. മറ്റൊരു ബൗളിൽ ചീസും, പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യണം, മറ്റൊരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ചു കൊടുത്തു നന്നായി ബീറ്റ് ചെയ്യണം, ഇത് ചീസും ആയി മിക്സ് ചെയ്ത് യോജിപ്പിക്കാം, ഈ മിക്സി നെ ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ചു കൊടുക്കണം.

ഇനി സെർവിങ് ക്ലാസുകളിലേക്ക് ബിസ്ക്കറ്റ് ചെറിയ കഷണങ്ങളായി ആദ്യം ചേർത്തുകൊടുക്കാം, ഇതിനുമുകളിൽ പീച്ച് ജ്യൂസ് ചെറുതായി ഒന്ന് ഒഴിച്ചു കൊടുക്കണം, ഇതിനു മുകളിലേക്ക് പൈപ്പിംഗ് ബാഗിൽ നിറച്ചിരിക്കുന്ന വിപ്പിംഗ് ക്രീം മിക്സ് ഒഴിച്ചു കൊടുക്കാം, മുകളിലായി ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന പീച്ച് ചേർക്കാം, വീണ്ടും ബിസ്ക്കറ്റും, ചീസും ചേർക്കണം ഏറ്റവും മുകളിലായി പീച്ച് കഷ്ണങ്ങൾ കൂടെ ചേർത്ത് സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food