ഡ്രൈ നട്സും ,തേങ്ങയും ഫില്ലിംഗ് വച്ചിട്ടുള്ളൊരു സ്നാക്ക് തയ്യാറാക്കാം
ചേരുവകൾ
നെയ്യ് -2 tsp
റവ -1/4 കപ്പ്
കൊപ്ര -2 കപ്പ്
കശുവണ്ടി -15
ബദാം -15
ഏലക്കായ -1 tsp
almondette സീഡ്സ് -1 tbsp
പഞ്ചസാര-1/4 കപ്പ്
മൈദ -2 കപ്പ്
നെയ്യ് -1/3 കപ്പ്
ഉപ്പ് -1/4 tsp
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം റവ നെയ്യിൽ വറുത്തു മാറ്റി വയ്ക്കുക , ഇനി പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്ക് തേങ്ങാ ചിരണ്ടിയതും, ബദാം കശുവണ്ടി പൊടിച്ചതും, almondette സീഡ്സും, ഏലക്കായയും ചേർത്ത് നന്നായി ചൂടാക്കുക , ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റണം, പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്യണം. ഒരു ബൗളിൽ വറുത്ത റവയും, മൈദയും, നെയ്യും, ഉപ്പും, മിക്സ് ചെയ്തു ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കണം , ശേഷം ചെറിയ ബോളുകളാക്കി പരത്തുക, ഇതിൽ ഫില്ലിംഗ് വച്ചതിനു ശേഷം വിഡിയോയിൽ കാണുന്നത് പോലെ മടക്കി , ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna
