നമ്മുടെ അടുക്കളയിൽ ഇത്ര പെർഫെക്ട് ആയിട്ട് പ്ലം കേക്ക് എങ്ങനെ ഉണ്ടാക്കാം

Advertisement

പ്ലം കേക്ക് എങ്ങനെ പെർഫെക്ട് ആക്കാം. ♥️ഡ്രൈ ഫ്രൂട്സ് കുതിർക്കാതെ ബോയിൽ ചെയ്താൽ ടേസ്റ്റ് കൂടും. നമ്മുടെ അടുക്കളയിൽ ഇത്ര പെർഫെക്ട് ആയിട്ട് പ്ലം കേക്ക് എങ്ങനെ ചെയ്യും? കാണാൻ മാത്രമല്ല കഴിക്കാനും കിടു. കൂടാതെ ശർക്കര പ്പാനി ഉപയോഗിച്ച് ചെയ്താൽ ഷുഗർ ഉള്ളവർക്കും കഴിക്കാം.

Dry fruits 1 cup

butter 230 gram

Brown sugar 1/2 cup

Jaggery syrup of 50 grams

മുട്ട 3 എണ്ണം

ആദ്യം ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ബട്ടർ ഉരുക്കി എടുക്കുക. ശേഷം ബ്രൗൺ ഷുഗർ ചേർത്ത് ഇളക്കുക. അതിലേക്കു ശർക്കര പ്പാനി ചേർത്ത് ഇളക്കി യോജിപ്പിക്കുക. വീഡിയോയിൽ കാണിച്ചിരിക്കുന്നപോലെ ഡ്രൈ ഫ്രൂട്സ് ആഡ് ചെയ്തു കൊടുക്കാം. ഒന്ന് തിളച്ച ശേഷം തീ അണച്ചു നട്സ് ചേർക്കാം.നന്നായി തണുത്ത ശേഷം മുട്ട പതപ്പിച്ചത് ചേർത്ത് കൊടുക്കാം.ശേഷം ഇത് മാറ്റി വയ്ക്കുക.
ഇനി ഒരു ബൗളിൽ

300 ഗ്രാം മൈദ

ഗ്രാമ്പു പൊടിച്ചത് 1/2 tsp

ജാതിക്ക പൊടിച്ചത് 1/2 tsp

ഓറഞ്ച് തൊലി ചീകിയത് 1 tsp

ബേക്കിങ് സോഡാ 1/2 tsp

ഈ ചേരുവകൾ മിക്സ്‌ ചെയ്തു നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ടിലേക്കു കുറേശ്ശേ ആയി ചേർത്ത് യോജിപ്പിക്കണം.ശേഷം ബട്ടർ പുരട്ടിയ പാനിൽ 170° ഇൽ 45 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം.
അടുപ്പിൽ ആണെങ്കിൽ ചെറുതീയിൽ 50 മിനിറ്റ് വയ്ക്കണം. പ്ലം കേക്കിന് വേവ് കൂടുതൽ ആണ്.
നന്നായി തണുത്തശേഷം ഉപയോഗിക്കാം.മുകളിൽ ജാം ലായനി ചേർത്താൽ തിളക്കം ഉണ്ടാകും.2 ആഴ്ച കേടു കൂടാത്തെ ഇരിക്കും പൊതിഞ്ഞു വച്ചാൽ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.