കോഴി നിറച്ചത് ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ

കോഴിക്കോടൻ കോഴി നിറച്ചത്ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ =1

സവാള=3

പച്ചമുളക്=2

ഇഞ്ചി=1&1/2 tsp

വെളുത്തുള്ളി=1&1/2 tsp

തക്കാളി=3 ചെറുത്

കറിവേപ്പില=ആവശ്യത്തിന്

മല്ലിയില=aavashyathinu

മുളക് പൊടി=1&1/2tsp

മല്ലിപ്പൊടി=1&1/2tsp

മഞ്ഞൾ പൊടി=3/4 tsp

ഗരം മസാല=1/4tsp

പെരും ജീരകപ്പൊടി=1/4tsp

ഉപ്പ്

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ മിക്സ് ചെയ്തു ചിക്കനിൽ പുരട്ടി വെക്കുക.ഒരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് 1 സവാള ഇട്ടു നന്നാക്കി വഴറ്റിയ ശേഷം അതിലേക്ക് അരടീസ്പൂൺ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ഒരു പച്ചമുളകും ചേർത്ത് നന്നായി മിക്സ് ആക്കിയ ശേഷം അതിലേക്ക് അല്പം മുളക് പൊടി മല്ലിപ്പൊടി മഞ്ഞൾ പൊടി എന്നിവ കൂടി മിക്സ് ആക്കി ഇളക്കി യോജിപ്പിച്ചു മാറ്റിവെക്കുക. പുഴുങ്ങിയ രണ്ട് മുട്ട കൂടി മിക്സ് ചെയ്ത് നമുക്ക് മാറ്റി വെക്കാം ഇത് ചിക്കൻ റെ അകത്ത് ഫിൽ ചെയ്യാനുള്ളതാണ്.

നേരത്തെ മസാല പുരട്ടി വച്ച ചിക്കൻ നമുക്ക് ഒരു 20 മിനിറ്റിനു ശേഷംനമുക്ക് വെളിച്ചെണ്ണയിലിട്ട് ഒന്ന് പകുതി വേവിച്ചെടുക്കാം. ചിക്കൻ പൊരിച്ച് അതേ എണ്ണയിലേക്ക് 2 സവാള അരിഞ്ഞത് ഇട്ട് നന്നായി വഴന്നുവരുമ്പോൾ ഒരു സ്പൂൺ ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി കൊടുത്ത ശേഷം മൂന്ന് ചെറിയ തക്കാളി കൂടി ചേർത്ത് അടച്ചു വച്ചു നമുക്ക് വേവിച്ചെടുക്കാം. ഇതേ സമയം നമ്മൾ ചിക്കനകത്തു ആദ്യം ഉണ്ടാക്കിവെച്ച ഫില്ലിങ് വെച്ച് ചിക്കന്റെ അടിഭാഗം ഒരു ടൂത്പിക് കൊണ്ട് കുത്തിയശേഷം കാൽ രണ്ടും ഒരു നൂൽ എടുത്ത് കെട്ടി വെക്കുക.നമ്മൾ ഉണ്ടാക്കിയ മസാലയിലേക്ക് അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് തിളച്ചുവരുമ്പോൾ നമ്മൾ കെട്ടിവച്ച ചിക്കൻ അതിലേക്ക് ഇട്ടുകൊടുത്തു 10 മിനിറ്റോളം തിരിച്ചും മറിച്ചുമിട്ട് ഗ്രേവി വറ്റുന്നതുവരെ വേവിച്ചെടുക്കാം.അവസാനം മല്ലിയില തൂവി ഇറക്കി വെക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഴി നിറച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.