സ്വിസ് റോൾ :
പാല് – 1/2 cup
വിനാഗിരി – 1/2 tsp
പൊടിച്ച പഞ്ചസാര – 1/4 cup
മൈദ – 1/2 cup
ബേക്കിംഗ് പൗഡർ- 1/2 tsp
ബേക്കിംഗ് സോഡ – 1/4 tsp
എണ്ണ – 3 tbsp
വനില്ല എസ്സെൻസ് – 1/2 tsp
വിപ്പിംഗ് ക്രീം – 1/2 cup
പാലും വിനെഗറും കൂടെ മിക്സ് ചെയ്ത് അതിനുമുകളിൽ ആയിട്ട് ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ, പഞ്ചസാര, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ, വനില എസൻസ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
എണ്ണയോ, വെണ്ണയോ ഒരു ദോശ പാനിലേക്ക് ഇട്ടു എല്ലായിടത്തും ബ്രഷ് ചെയ്ത് ഈ ബാറ്റർ ഒഴിച്ച് നന്നായിട്ട് ഒന്ന് സ്പ്രെഡ് ചെയ്ത് ടാപ്പ് ചെയ്യുക..സ്റ്റോവ് ഓൺ ചെയ്തു ചെറുതീയിൽ ഇട്ട് ദോശ തവ അതിനുമുകളിൽ ആയിട്ട് വെച്ച് അടച്ചുവെച്ച് ഒരു 5 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക..ശേഷം ചൂട് ഒന്ന് ആറിയ ശേഷം ബട്ടർ പേപ്പർ വച്ചു റോൾ ചെയ്തു 10 mns തണുപ്പിച്ചെടുക്കുക. പിന്നെ റോൾ പരത്തി അതിലേക്ക് വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്ത് വച്ചു വീണ്ടും ബട്ടർ പേപ്പറിൽ റോൾ ചെയ്തു നന്നായി തണുത്ത ശേഷം റോൾ ന്റെ മുകളിൽ ആയി വിപ്പിംഗ് ക്രീം സ്പ്രെഡ് ചെയ്ത് കളർ സ്പ്രിങ്ക്ൾ ചെയ്തു മുറിച്ചു സെർവ് ചെയ്യാം….
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വിസ് റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.