Tres leches cake വളരെ പോപ്പുലറായ രുചികരമായൊരു കേക്കാണ്.
ഇതില്‍ മൂന്ന് തരം മില്‍ക്ക് ചേര്‍ത്ത് തയ്യാറാക്കുന്നത് കൊണ്ടാണ് ഇതിനിങ്ങനെ ഒരു പേര് വന്നത്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കേക്ക് കൂടിയാണിത്. വിവരിക്കാന്‍ അല്പം ബുദ്ധിമുട്ടാണ് ഇതിന്റെ രുചി അത് നിങ്ങള്‍ കഴിച്ചു തന്നെയാവണം .
ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
ആദ്യമേ തന്നെ കേക്കിലേക്കാവശ്യമായ മൈദ ,ബേക്കിങ് സോഡ, ഉപ്പ് ,ബേക്കിങ് പൌഡര്‍ എന്നിവയെല്ലാം കൂടി മിക്സ് ചെയ്ത് നന്നായിട്ടൊന്നു അരിച്ചെടുക്കുക
അതിനുശേഷം മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുക്കുക
മുട്ടയുടെ വെള്ളയിലേക്ക് കാല്‍കപ്പ് പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.
ഇനി മുട്ടയുടെ മഞ്ഞയിലേക്ക് കാല്‍കപ്പ് പഞ്ചസാര , സ്ട്രോബറി എസന്‍സ്, പാല് ,ഓയില്‍ , റെഡ് ഫുഡ് കളര്‍ എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് മൈദ അല്‍പാല്‍പ്പം ചേര്‍ത്ത് ഇത് യോചിപ്പിച്ചെടുക്കുക.. അതിനു ശേഷം ബീറ്റ് ചെയ്ത് വച്ചിരിക്കുന്ന മുട്ടയുടെ വെള്ളകൂടി ഇതിലേക്ക് ചേര്‍ത്ത് പതിയെ യോചിപ്പിക്കാം.
അതിനുശേഷം ഈ മിക്സ് കേക്ക്ട്രേയിലേക്ക് മാറ്റി പ്രീഹീറ്റ് ചെയ്ത പാനിലേക്ക് വെച്ച് 30 മുതല്‍ 35 മിനിറ്റ് വരെ വേവിച്ചെടുക്കുക.കേക്ക് തയ്യാറായതിന് ശേഷം ചൂടാറാനായി മാറ്റി വെക്കുക.
ഇനി മില്‍ക്ക് സോസ് തയ്യാറാക്കാനായി തണുത്ത പാല്, കണ്ടന്‍സ്ഡ് മില്‍ക്ക്,വിപ്പിങ് ക്രീമും കൂടി ചേര്‍ത്ത് നന്നായി യോചിപ്പിച്ചെടുക്കുക.ഇനി കേക്കില്‍ ഫോര്‍ക്ക്കൊണ്ട് എല്ലാ ഭാഗത്തും ഹോള്‍സ് ഇട്ടുകൊടുക്കുക, അതിനുശേഷം മില്‍ക്ക് സോസ് കേക്കിന്‍റെ എല്ലാ ഭാഗത്തും ഒഴിച്ച് കൊടുക്കുക.അതിനുശേഷം കേക്കിന്‍റെ മുകള്‍ ഭാഗത്ത് വിപ്പിങ് ക്രീം കൊണ്ട് ടോപ്പിങ് ചെയ്ത് ഒന്നു തണുപ്പിച്ച് സെര്‍വ് ചെയ്യാം.തയ്യാറാക്കുന്നതിന്‍റെ വിശദമായ വീഡിയോ കാണുവാന്‍ ഈ ലിങ്കില്‍ നോക്കുക ഇഷ്ടപ്പെട്ടാല്‍ മറ്റ് കൂട്ടുകാരിലേക്കും ഷെയര്‍ ചെയ്യുമല്ലോ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Tres leches cake ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.