മുട്ട ഓയിൽ ബട്ടർ ചേർക്കാതെ ഓവനില്ലാതെ പഞ്ഞിപോലെ സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കാം .
ചേരുവകൾ
മൈദ – 1 കപ്പ്
പാൽപ്പൊടി – കാൽകപ്പ്
പഞ്ചസാര – മുക്കാൽക്കപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
തൈര് – അരക്കപ്പ്
പാൽ-കാൽകപ്പ്.
ഉണ്ടാകുന്ന വിധം
മൈദ പാൽപ്പൊടി ബേക്കിംഗ് പൌഡർ ബേക്കിംഗ് സോഡാ എന്നിവ അരിച്ചെടുക്കുക .ഒരു ബൗളിൽ തൈര്
പഞ്ചസാര വാനില എസ്സെൻസ് നെയ്യ് നന്നായി മിക്സ് ചെയ്യുക ഇതിലേക്കു കുറേശ്ശേ മൈദ ഇട്ടു ഫോൾഡ്
ചെയ്തെടുക്കുക .പാൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ബാറ്റെർ റെഡിയാകുക .ഒരു മോൾഡിൽ നെയ്യ് തടവി
ബാറ്റെർ ഒഴിച്ചുകൊടുക്കുക .പ്രീ ഹീറ്റ് ചെയ്ത ഒരു പാനിലേക് മോൾഡ് വെച്ച് 35 മിനുട്ട് ബേക് ചെയ്യുക
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റായ ടീ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.