സ്പെഷ്യൽ ഞണ്ട് റോസ്റ്റ് റെസിപ്പി – തുടക്കക്കാർക്കുപോലും വളരെ എളുപ്പത്തിൽ ചെയ്യാം.
ചേരുവകൾ
ഞണ്ട് – 450 ഗ്രാം
ചുവന്നുള്ളി / സവോള – 350 ഗ്രാം
വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
കടുക് – 1 /2 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
ഇഞ്ചി – വലിയ കഷ്ണം (1 “)
തക്കാളി – 2 എണ്ണം
വെളുത്തുള്ളി – 8 – 10 എണ്ണം
മല്ലിപ്പൊടി – 3 – 4 ടീസ്പൂൺ
മുളക് പൊടി -2 – 3 ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ(നാരങ്ങയുടെ പകുതി)
നാരങ്ങാനീര് – 2 ടീസ്സ്പൂൺ
ഗരം മസാല – 2 ടീസ്പൂൺ
പെരും ജീരകം – 1/2ടേബിൾസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പു – 1/2 ടീസ്സ്പൂൺ
തയ്യാറാക്കുന്ന വിധം
ഞണ്ടുകളെല്ലാം നല്ല വൃത്തിയായി കഴുകി മുറിച്ചു വയ്ക്കുക
ഒരുപാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.ശേഷം കുരുമുളക് ,വെളുത്തുള്ളി ഇഞ്ചി ചതച്ചത് ,മുളക് ഇവ ചേർത്ത് പച്ച മണം മാറുമ്പോഴേക്കും കറിവേപ്പില ,ചെറിയ ഉള്ളി , ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വരുമ്പോഴേക്കും തക്കാളി ചേർത്ത് വേവിച്ചെടുക്കുക.ശേഷം സ്‌പൈസി പൗഡേഴ്സ് ചേർത്ത് നന്നായിളക്കി വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ഇട്ടു മിക്സ് ചെയ്യുക .ചെറു തീയിൽ വെച്ചു എട്ടുമുതൽ പത്തു മിനിട്ടു വരെ വേവിക്കുക .
അവസാനം റോസ്റ്റിലേക്കു ചതച്ചു വച്ചിരിക്കുന്ന പെരുംജീരകപ്പൊടി ചേർത്തിളക്കി വീണ്ടും അഞ്ചുമിനിറ്റോളം റോസ്റ്റ് നല്ല ഡ്രൈ ആക്കി എടുക്കുക .സ്വാദിഷ്ടമായ ഞണ്ട് റോസ്റ്റ് തയ്യാറായിക്കഴിഞ്ഞു .
നല്ല ടേസ്റ്റി ആയ ഞണ്ട് റോസ്റ്റ് നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഈ വിഭവം കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും ഇഷ്ടമാകും.ടേസ്റ്റിയും ഹെൽത്തിയുമായുള്ള ഞണ്ട് റോസ്റ്റ് തനി നാടൻ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് . വീഡിയോ നോക്കി അതുപോലെ നിങ്ങളും ഞണ്ട് റോസ്റ്റ് ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. .ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ ഞണ്ടു റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.