ഉടുപ്പി ഹോട്ടൽ സ്റ്റൈൽ വൈറ്റ് കുറുമ.. ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെ കിടിലൻ..
1.ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ, ഫ്രഷ് ഗ്രീൻ പീസ് – ഓരോ ചെറിയ കപ്പ് വീതം
2. സവാള – 1 എണ്ണം
3. വഴന ഇല – 2എണ്ണം
4. പച്ചമുളക് – 3 എണ്ണം
5. ഇഞ്ചി – 2 ചെറിയ കഷ്ണം
6. നാളികേരം – 1/2 കപ്പ്
7. പൊട്ടു കടല – 1 ടേബിൾ സ്പൂൺ
8. പട്ട – 3 കഷ്ണം
10. ഏലക്ക – 2 എണ്ണം
11. പെരും ജീരകം – 1/4 ടേബിൾ സ്പൂൺ
12. അണ്ടി പരിപ്പ് -5 to 6 എണ്ണം
13. ഉപ്പ്
14. നാരങ്ങ -1/2 എണ്ണം
15. എണ്ണ
ഒരു പാനിൽ എണ്ണ ചൂടാക്കി, വഴന ഇല, ഒരു കഷ്ണം പട്ട എന്നിവ ചൂടാക്കുക. അതിലേക്കു സവാള ഇട്ടു ഒന്ന് പച്ച മണം പോകുന്ന വരെ വഴറ്റുക.അതിലേക്കു ഒന്നാമത്തെ ചേരുവ ഇട്ട് വഴറ്റുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ഒരു മിക്സിയിൽ 4 മുതൽ 12 വരെ ഉള്ള ചേരുവകൾ കുറച്ചു വെള്ളം ഒഴിച്ച് നല്ല മിനുസമായ് അരച്ചെടുക്കുക. കഷ്ണം വേവ് ആകുമ്പോൾ അതിലേക്കു അരപ്പു ഒഴിച്ച് ഒന്ന് തിളപ്പിക്കുക. അതിലേക്കു നാരങ്ങ പകുതി പിഴിഞ്ഞു ഇളക്കി തീ അണക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വൈറ്റ് കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.