നുറുക്ക് ഗോതമ്പു കൊണ്ട് നല്ല ക്രിസ്‌പി മസാല ദോശ ഉണ്ടാക്കാം.

നുറുക്ക് ഗോതമ്പു കൊണ്ട് നല്ല ക്രിസ്‌പി മസാല ദോശ ഉണ്ടാക്കാം.

1.നുറുക്ക് ഗോതമ്പ് – 1 1/2 കപ്പ്‌

2.ഉഴുന്ന് – 1/2 കപ്പ്‌

3.ഉലുവ – 1/4 ടീസ്പൂൺ

4.അവൽ കുതർത്തിയത് – 3/4 കപ്പ്‌ ( 1/2 മണിക്കൂർ വെള്ളത്തിൽ ഇട്ടത് )

അല്ലെങ്കിൽ

മട്ട അരി – 3/4 കപ്പ്‌ (4 മണിക്കൂർ വെള്ളത്തിൽ കുതർത്തിയത് )
1 മുതൽ 3 വരെ ഉള്ള ചേരുവകൾ 4 മണിക്കൂർ വെള്ളത്തിൽ കുതർത്തി വക്കുക. അതിനു ശേഷം നന്നായി കഴുകി 4 മത്തെ ചേരുവ കൂടി കൂട്ടി നല്ല മിനുസമായ് ദോശ മാവിന്റെ പാകത്തിൽ അരച്ചെടുക്കുക. നന്നായി ഇളക്കിയ ശേഷം 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വക്കുക. ദോശ ഉണ്ടാക്കുന്ന തൊട്ടു മുന്നേ ഉപ്പിട്ട് ഇളക്കുക.

ചേരുവകൾ :

1.വേവിച്ച ഉരുളക്കിഴങ്ങു – 2എണ്ണം

2.വേവിച്ച ക്യാരറ്റ് – 1/2 എണ്ണം

3. കടുക് – 1/2 ടേബിൾ സ്പൂൺ

4.ഉഴുന്ന് – 1 ടേബിൾസ്പൂൺ

5.സവാള – 1 എണ്ണം

6.ഇഞ്ചി പച്ചമുളക് അരിഞ്ഞത് – 1ടേബിൾസ്പൂൺ

7.മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

8.കാശ്മീരി / സാദാ മുളക് പൊടി – 1/2 ടീസ്പൂൺ

9.എണ്ണ

10.കറിവേപ്പില

11.മല്ലിയില

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. കുറച്ചു ഉപ്പ് കൂടി ഇടുക. ബ്രൗൺ കളർ ആയി വന്നാൽ വേവിച്ച ഉരുളക്കിഴങ്ങു, ക്യാരറ്റ് എന്നിവ ഉടച്ചു ചേർക്കുക അതിലേക്കു മഞ്ഞൾ പൊടി, മുളകുപൊടി, നുള്ള് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. കുറച്ചു വെള്ളം ഒഴിച്ച് ഒരു 2 മിനിറ്റ് വേവിക്കുക. തീ അണച്ചു മല്ലിയില ഇടുക.
ദോശ കല്ല് ചൂടായാൽ ദോശ മാവ് ഒഴിച്ച് നല്ല മിനുസമായ് പരത്തുക. കുറച്ചു എണ്ണ ഒറ്റിച്ചു കൊടുക്കുക. നല്ല മൊരിഞ്ഞു വന്നാൽ നടുവിൽ മസാല വച്ചു കൊടുത്തു മടക്കി എടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രിസ്‌പി മസാല ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.