ചപ്പാത്തി ബാക്കി വന്നാൽ അടിപൊളി സ്നാക്ക് ഉണ്ടാക്കാം.

പണ്ടൊക്കെ ഭക്ഷണം മിച്ചം വന്നാൽ വീട്ടമ്മമാർ അതങ്ങു കഴിച്ചു തീർക്കും. എന്നാലിപ്പോൾ മിക്കവരും ഡയറ്റ് കോൺഷ്യസ് ആയി. ബാക്കിയായ ഭക്ഷണം അൽപം പരീക്ഷണങ്ങൾ നടത്തി പുത്തൻ സ്വാദിൽ വിളമ്പിയാലോ
ചപ്പാത്തി മിച്ചം വന്നാൽ സമോസ ലീഫ് ആക്കി മാറ്റാം. ചപ്പാത്തി ആവിയിൽ വച്ചെടുത്ത് നീളത്തിൽ മുറിക്കണം. ഇതിൽ ഫില്ലിങ് വച്ചു സമോസ മടക്കുന്നതു പോലെ മടക്കി വശങ്ങള്‍ മൈദ പേസ്റ്റ് കൊണ്ടൊട്ടിച്ച് എണ്ണയിൽ വറുത്തെടുക്കാം.

പ്രാതൽ വിഭവങ്ങളെ ലഞ്ച് ബോക്സ് വിഭവമാക്കി മാറ്റാൻ ഈ ഒറ്റ മസാല റെസിപ്പി ഓർത്താൽ മതി. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേർത്തു വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ പാകത്തിനു ചേർക്കുക. തക്കാളി പൊടിയായി അരിഞ്ഞതും കറിവേപ്പിലയും മല്ലിയിലയും ചേർത്തു വെള്ളമയമില്ലാതെ വാങ്ങുക. ഈ മസാലയിൽ ഇഷ്ടമുള്ള പച്ചക്കറികളോ മുട്ട ചിക്കിപ്പൊരിച്ചതോ പാകം ചെയ്ത ഇറച്ചിക്കഷണങ്ങളോ ചെമ്മീനോ ചേർത്തിളക്കുക. ഇതിലേക്ക് പുട്ടോ, ഇടിയപ്പമോ, ഇഡ്ഡലിയോ പൊടിച്ചു ചേർക്കാം. ചപ്പാത്തി, അപ്പം, ദോശ ഇവയാണു ചേർക്കുന്നതെങ്കിൽ പൊടിയായി അരിഞ്ഞു ചേർക്കണം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.