ആവശ്യമായ സാധനങ്ങൾ:
നന്നായിപഴുത്ത നേന്ത്രപഴം: 2 എണ്ണം
തേങ്ങ ചിരകിയത് : അരക്കപ്പ്
പഞ്ചസാര : 5 ടീസ്പൂൺ
ഏലയ്ക്കാപൊടി : കാൽ ടീസ്പൂൺ
നല്ല നെയ്യ്:ഒന്നര ടേബിൾസ്പൂൺ
മൈദ പൊടി :
2 ടേബിൾ സ്പൂൺ
വെള്ളം :മൂന്ന് ടേബിൾസ്പൂൺ
ബ്രഡ് ക്രoബ്സ്: അരക്കപ്പ്
കശുവണ്ടി
ഓയിൽ
ഉണ്ടാക്കുന്ന വിധം
പഴം ചെറുതായി മുറിച്ചെടുക്കുക ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ല നെയ്യ് ചേർക്കുക നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് പൊടിയായി അരിഞ്ഞ കശുവണ്ടി ചേർക്കുക … അതിനുശേഷം നേരത്തെ അരിഞ്ഞുവെച്ച പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കുക….അതിലേക്ക് ചിരകിയ തേങ്ങയും ഏലയ്ക്കാപൊടിയുംപഞ്ചസാരയും ചേർത്ത് അത് നന്നായി ഇളക്കുക…അതിലേക്ക് അര ടേബിൾ സ്പൂൺ കൂടി നല്ല നെയ് ചേർത്ത് ഇളക്കിയതിനുശേഷം പഴം നന്നായി ഉടച്ചെടുക്കുക…തീ ഓഫ് ചെയ്തു ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കാം …. മൈദ പൊടി എടുത്ത് വെള്ളം ചേർത്ത് കലക്കി എടുക്കാം ….അതിലേക്ക് നേരത്തെ ചെയ്തു വെച്ച ബനാന ബോൾ മുക്കിയെടുക്കുക എന്നിട്ട് അതിനെ ബ്രഡ് ക്രമ്പ്സിൽ നന്നായി കോട്ട് ചെയ്തെടുക്കാം ….ഇനി അതിനെ നല്ല ചൂടുള്ള ഓയിലിൽ ഇട്ടു വറുത്തു കോരാം…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ബനാന ബോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.