സദ്യക്കൊപ്പം വിളമ്പാൻ നാരങ്ങ കറി.

Advertisement

സദ്യക്കൊപ്പം വിളമ്പാൻ നാരങ്ങ കറി.
വടുക പുളി നാരങ്ങ , കറി നാരങ്ങ എന്നൊക്കെ വിളി പ്പേരുള്ള നാരങ്ങ നന്നായി കഴുകി വൃത്തിയാക്കി തൊലി അവിടവിടെ ഒക്കെ ഒന്ന് കളയുക . അതിനു ശേഷം കട്ട് ചെയ്ത് ഉള്ളിലുള്ള വെളുത്ത ഭാഗവും, അരിയും കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക.
ഒരു പാത്രത്തിൽ രണ്ട് നാരങ്ങയുടെ വലുപ്പത്തിൽ പുളി വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ചെറിയ കഷ്ണം ശർക്കര കൂടി ചേർത്ത് ഇളക്കി വെക്കുക പുളിയും, ശർക്കരയും വെള്ളത്തിൽ കലക്കി നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് 3സ്പൂൺ വിനിഗർ കൂടി ചേർത്ത് മാറ്റി വെക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് നാരങ്ങ അഞ്ചു മിനിറ്റ് വേവിച്ചെടുക്കണം . അതും മാറ്റി വെക്കുക.
വേറൊരു ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉലുവ , ഇഞ്ചി , പച്ചമുളക് വറ്റൽ മുളക് മൂപ്പിച്ചതിലേക്ക് മഞ്ഞൾ, മുളക് പൊടികൾ ചേർത്ത് ചൂടാക്കി puli, ശർക്കര വെള്ളം, ഉപ്പ് ചേർത്തിളക്കി തീ off ചെയ്യുക. ഇതിലേക്ക് നാരങ്ങ ചേർത്തിളക്കി യോജിപ്പിച്ചു തണുത്ത ശേഷം vilmpam. സദ്യക്കൊപ്പം വിളമ്പാൻ നല്ലൊരു നാരങ്ങ കറിയാണ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.