ഓണസദ്യക്കുള്ള അവിയൽ ഉണ്ടാകാം.
ചേരുവകൾ
• ചേന ഒരു കഷ്ണം
• നേന്ത്ര കായ ഒരെണ്ണം
• മുരിങ്ങക്കായ രണ്ടെണ്ണം
• ക്യാരറ്റ് ഒരെണ്ണം
• പയർ 8 എണ്ണം
• വെള്ളരിക്ക ഒരു കഷ്ണം
• കുമ്പളങ്ങ ഒരു കഷ്ണം
• നാളികേരം ചിരകിയത് ഒന്നര കപ്പ്
• പച്ചമുളക് 7 എണ്ണം
• ഉള്ളി 4 എണ്ണം
• മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
• മുളകുപൊടി കാൽ ടീസ്പൂൺ
• ജീരകം അര ടീസ്പൂൺ
• തൈര് 3 ടേബിൾസ്പൂൺ
• കറി വേപ്പില ആവശ്യത്തിന്
• വെളിച്ചെണ്ണ ആവശ്യത്തിന്
• ഉപ്പു ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം കഴുകി വൃത്തിയാക്കിയ ശേഷം മുറിച്ചെടുത്തു അവിയൽ വയ്ക്കുന്ന പാത്രത്തിൽ ഇടുക .ഈ കഷ്ണങ്ങളിലേക്കു മഞ്ഞൾ പൊടി ,മുളകുപൊടി,പച്ചമുളക് ,ഉപ്പ് ,കറി വേപ്പില ,വെളിച്ചെണ്ണ എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം വേവിക്കാൻ വെക്കാം.ഒരു വാഴ ഇല കൊണ്ട് മൂടി വെച്ച് അതിനു മുകളിൽ ഒരു അടപ്പും (ലിഡ് )വച്ച് മൂടി വേണം വേവിക്കാൻ .സ്റ്റോവ് മീഡിയം ഫ്ളയിം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .ഇനി നാളികേരം മിക്സ് റെഡി ആക്കി വെക്കണം .അതിനു മിക്സിയുടെ ജാറിലേക്കു നാളികേരം ചിരകിയതും ജീരകവും ഇട്ടുകൊടുക്കുക .ഇനിമിക്സിയിൽ മൂന്ന് പൾസ് കൊടുത്തു നാളികേരം ഒന്ന് ക്രഷ് ചെയ്യുക ഇതേ നാളികേരകൂട്ടില്ലേക്ക് ഉള്ളിയും പച്ചമുളകും ചേർത്ത് കൊടുത്തു മിക്സിയിൽ വീണ്ടും മൂന്ന് പൾസ് കൊടുത്തു ക്രഷ് ചെയ്യുക .ഇതേ കൂട്ടിയിലേക്കു കുറച്ചു കറി വേപ്പില കൂടി ചേർത്ത് മിക്സിയിൽ മൂന്ന് പൾസ് കൊടുത്താൽ നമ്മുടെ നാളികേരം മിക്സ് റെഡി ആയി . കഷ്ണങ്ങൾ വെന്തു വരുമ്പോൾ ഇതിലേക്ക് തൈര് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് നാളികേരം മിക്സ് ചേർത്ത് ഒന്ന് മൂടി വെച്ച് ഒരു രണ്ടു മിനിറ്റ് വേവിക്കുക .രണ്ടു മിനിറ്റിനു ശേഷം മൂടി തുറന്നു ഒന്ന് കൂടി മിക്സ് ചെയ്ത ശേഷം സ്റ്റോവ് ഓഫ് ചെയ്യുക .ഇനി കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് ഒന്ന് മൂടി വെക്കുക .കുറച്ചു സമയം കഴിഞ്ഞാൽ മൂടി തുറന്നെടുക്കാം .അപ്പോൾ നമ്മുടെ ടേസ്റ്റി അവിയൽ റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും അവിയൽ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.