ഓണത്തിനുള്ള വലിയ പപ്പടം വീട്ടിലുണ്ടാക്കി നോക്കിയാലോ..

Advertisement

ഓണത്തിനുള്ള വലിയ പപ്പടം വീട്ടിലുണ്ടാക്കി നോക്കിയാലോ.. അതും പരമ്പരാഗത രീതിയിൽ
ചേരുവകൾ
• ഉഴുന്ന് പൊടി 250 ഗ്രാം
• പപ്പട കാരം 7 ഗ്രാം
• സേലം മാവ് മുക്കാൽ കപ്പ്
• അരിപൊടി (പത്തിരി പൊടി ) മുക്കാൽ കപ്പ്
• ഉപ്പ് ആവശ്യത്തിന്
• നല്ലെണ്ണ 3 ടീസ്പൂൺ
• വെള്ളം ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ വെള്ളം എടുക്കുക .വെള്ളത്തിലേക്ക് ഉപ്പും പപ്പട കാരവും ചേർത്ത് മിക്സ് ചെയ്തു വെക്കുക .ഇനി പപ്പടം കുഴക്കാൻ ഉള്ള പാത്രം എടുത്തു എണ്ണ പുരട്ടി എടുക്കണം.ഇനി ഉഴുന്ന് പൊടി ചേർത്ത് കൊടുക്കുക ഉഴുന്ന് പൊടിയില്ലേക്ക് നേരത്തെ എടുത്തുവച്ച വെള്ളം കുറേശേ ചേർത്ത് കുഴച്ചു എടുക്കുക ഒരു വിധം കുഴച്ചു വരുമ്പോൾ അൽപ്പം എണ്ണ കൂടി കയ്യിൽ ആക്കിയ ശേഷം കുഴച്ചു കൊടുക്കുക .ഇനി പപ്പടത്തിന്റെ മാവു നല്ല സോഫ്റ്റ് ആക്കി എടുക്കണം .അതിനു കൌണ്ടർ ടോപ്പിൽ ഇട്ടു നന്നായി കുഴക്കണം കൌണ്ടർ ടോപ്പിൽ അൽപ്പം എണ്ണ തേച്ചു കൊടുക്കാൻ മറക്കരുത് .മാവു സോഫ്റ്റ് ആയാൽ കൈ കൊണ്ട് തന്നെ മാവ് വലിച്ചു നീട്ടി എടുക്കണം .മാവിനെ മൂന്ന് കഷ്ണം ആക്കി മുറിച്ച ശേഷം വീണ്ടും ഓരോ കഷണവും എടുത്തു റോൾ ആക്കി വലിച്ചു നീട്ടി എടുക്കണം .ഇനി മാവിനെ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കണം .മുറിച്ചെടുത്ത .മുറിച്ചെടുത്ത കഷ്ണങ്ങളിൽ അൽപ്പം എണ്ണ കൂടി ആക്കി കൊടുക്കണം .ഇനി അൽപ്പം സേലം മാവു കഷ്ണങ്ങളിൽ വിതറി കൊടുക്കണം .ഓരോ കഷണങ്ങൾ ആയി എടുത്തു ചെറിയ വട്ടം ആക്കി പരത്തി എടുക്കണം .ഒരു പാത്രത്തിൽ സേലം മാവും അരിപ്പൊടിയും മിക്സ് ചെയ്തു എടുക്കണം ഇതില്ലേക്ക് ചെറുതായി പരത്തി വെച്ച പപ്പടം ഓരോന്നും ഇട്ട് തിരിച്ചും മറച്ചും ഇട്ടു പൊടി ആക്കി എടുക്കണം .പൊടി ആക്കിയ ചെറിയ പപ്പടങ്ങൾ അടുക്കി വെച്ച് കൈ കൊണ്ട് നന്നായി പ്രസ് ചെയ്തു കൊടുക്കണം .പിന്നീട് കൈ കൊണ്ട് തന്നെ പപ്പടം വട്ടം വെപ്പിച്ചു എടുക്കണം .രണ്ടു കൈവെച്ചു പരത്തി വട്ടം വെപ്പിച്ചു എടുക്കണം .പരത്തിയെടുത്ത പപ്പടം ഉണക്കി എടുക്കാൻ ഒരു ചാക്ക് വിരിച്ചു അതിനു മുകളിൽ പപ്പടം നിരത്തി ഇടണം .നല്ല വെയിൽ ആണെകിൽ അഞ്ചു മിനിറ്റ് മതി പപ്പടം ഉണങ്ങാൻ .ഉണങ്ങിയ പപ്പടം എടുത്തു ഒന്ന് തട്ടികൊടുക്കണം അതിലെ പൊടി പോകാനാണ് ഇങ്ങനെ ചെയ്യുന്നത് .ഇനി നമുക്ക് പപ്പടം വറുത്തു എടുക്കാം .അങ്ങിനെ നമ്മുടെ ഓണം സ്പെഷ്യൽ പപ്പടം തയ്യാർ … ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പടം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.