കുട്ടികൾക്ക് ഏറ്റവും ഇഷ്ടപെട്ട കമ്പം കൊണ്ട് ഇതാ ഒരടിപൊളി കട്ലറ്റ്

Advertisement

മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

EASY & TASTY CORN CUTLET RECIPE

ചേരുവകൾ

1. കമ്പം (ചോളം ) – 3/4 കപ്പ്‌ (വേവിച്ചത് )

2. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 1 1/2 tbsp

3. പച്ചമുളക് – 1

4. സവാള – 1 ( വലുത് )

5. മഞ്ഞൾപൊടി – 1/4 tsp

6. മുളക്പൊടി – 3/4 tsp

7. ഗരം മസാല – 1/4 tsp

8. കുരുമുളക്പൊടി – 1/2 tsp

9. ചാട്ട് മസാല – 1/2 tsp

10. ഉരുളക്കിഴങ് പുഴുങ്ങിയത് – 1

11. മല്ലിയില – ആവശ്യത്തിന്

12. ഉപ്പ് – ആവശ്യത്തിന്

13. എണ്ണ – ആവശ്യത്തിന്

14. മുട്ട – 1

15. ബ്രെഡ് പൊടി – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

1.മിക്സി ജാറിൽ വേവിച്ച ചോളവും ഉപ്പും ചേർത്ത് അരക്കുക

2.ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക് ഇഞ്ചി, വെളുത്തുള്ളി, മുളക്, സവാള, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക

3.ശേഷം ഇതിലോട്ട് മഞ്ഞൾപൊടി, മുളക്പൊടി, ഗരം മസാല, കുരുമുളക് പൊടി, ചാട്ട് മസാല എന്നിവ ചേർത്തിളക്കുക

4.മസാലയുടെ പച്ച മണം മാറുമ്പോൾ അരച്ച ചോളവും പുഴുങ്ങിയ ഉരുളക്കിഴങ്ങും ചേർത്ത് നന്നായി യോജിപ്പിക്കുക

5.ശേഷം പാകത്തിന് ഉപ്പും കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കുക

6.ശേഷം തീ അണച്ചു തണുക്കാൻ വെക്കാം

7.മസാല തണുത്തതിന് ശേഷം ഒരു ചെറിയ ഉരുള എടുത്ത് ചതുരാകൃതിയിൽ ആക്കുക

8.ശേഷം മുട്ടയിലും ബ്രെഡ് പൊടിയിലും കവർ ചെയ്യുക

9.ശേഷം വറുത്ത് കോരാം