ഫ്രയിങ് പാനിൽ ഭംഗിയുള്ള റെയിൻബോ കേയ്ക് തയ്യാറാക്കാം

Advertisement

Eggless Rainbow Cake In Fry Pan തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

INGREDIENTS

All purpose flour – 1 1/2 cup

Powdered sugar – 1 cup

Baking powder – 1 tsp

Baking soda – 1/2 tsp

Milk – 1 cup [ 250 ml]

Vegetable oil – 1/2 cup [ 125 ml]

Vanilla essence – 1 tsp

Food colors as needed

Whipping cream – 1 1/2 – 2 cup

Powdered sugar – 2 tbsp

Vanilla essence – 1 tsp

തയ്യാറാക്കുന്ന വിധം

എടുത്തു വെച്ചിട്ടുള്ള മൈദയും,പൊടിച്ച പഞ്ചസാരയും ,ബേക്കിങ് പൌഡർ,ബേക്കിങ് സോഡാ, ഉപ്പ് എന്നിവ യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക്, എണ്ണ, പാൽ ,വാനില്ല എസ്സെൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഈ ബാറ്റർ ഒരേ അളവിൽ 6 പാത്രങ്ങളിലേക്കു മാറ്റണം. ഓരോ പത്രത്തിലെയും മാവിലേക്കു ഓരോ നിറങ്ങൾ ചേർത്ത് യോജിപ്പിക്കണം.

ഇനി അടുപ്പിൽ ഒരു ദോശക്കല് വെച്ച് നന്നായി ചൂടാവുമ്പോൾ അതിന്റെ മുകളിലേക്ക് ഒരു ഫ്രൈ പാൻ വെച്ച് നന്നയി ഓയിൽ തേച്ചു കൊടുക്കണം. ഇനി അടുപ്പിൽ തീ കുറച്ചു വെച്ച് ,പാനിലേക്കു തയ്യാറാക്കി വെച്ചിട്ടുള്ള മാവിൽ നിന്നും ഒരെണ്ണം ഒഴിച്ച് ,പാൻ അടച്ചു വെച്ച് 2 മുതൽ 3 മിനിറ്റ വരെ ബേക്ക് ചെയ്തെടുക്കണം. ഇത് പോലെ ബാക്കിയുള്ള എല്ലാ ബാറ്റെറും തയ്യാറാക്കി എടുക്കാം. കെയ്ക്ക് തണുത്തതിനു ശേഷം ഓരോ ലെയർ ആയി വെച്ച് ഇതിന്റെ മിഡിലിൽ WHIPPED ക്രീം തേച്ചു അറേഞ്ച് ചെയ്തെടുക്കാം.

ഈ കെയ്ക്ക് ഉണ്ടാക്കുന്ന വിശദമായ വീഡിയോ കാണുക