Tag: thattukada

  • അരി,ഉഴുന്ന് വേണ്ട ഇൻസ്റ്റന്റ് സോഫ്റ്റ് ഇഡലി

    അരിയും ഉഴുന്നും ഒന്നും കുതിർത്തു അരക്കാതെ അതെ രുചിയിൽ ഇഡലി ഉണ്ടാക്കിയാലോ.വളരെ പെട്ടെന്നു തയ്യാറാക്കാം .മാവു പുളിക്കാനും വെക്കേണ്ട.
    ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ

    അവൽ – 1 കപ്പ്

    തൈര് – 1 കപ്പ്

    റവ – 1 1/4 കപ്പ്

    വെള്ളം – 1 കപ്പ്

    ഉപ്പു

    സോഡാ പൊടി – ഒരു നുള്ളു

    ഉണ്ടാക്കുന്ന വിധം:

    അവൽ തൈര് ഒഴിച്ച് പത്തു മിനിറ്റ് മിക്സ് ചെയ്തു വെക്കുക.ഇനി ഇതിലേക്ക് റവ കൂടി ചേർത്ത് മിക്സ് ചെയ്തു 15 മിനിറ്റ് മാറ്റി വെക്കുക.ശേഷം വെള്ളം കൂടി ഒഴിച്ച് ഇഡലി മാവു പരുവത്തിൽ ആകുക. ഇതിലേക്ക് ഉപ്പു , സോഡാ പൊടി ചേർക്കുക. ഇഡലി തട്ടിൽ കോരി ഒഴിച്ച് ഇഡലി ആകുക.സോഫ്റ്റ് ഇൻസ്റ്റന്റ് ഇഡലി തയ്യാർ . എല്ലാവരും ഒന്നും ട്രൈ ചെയ്തു നോക്കുക. ഈസി അല്ലെ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

     

  • Umm Ali (ഉമ്മ അലി )

    Umm Ali (ഉമ്മ അലി )

    നമുക്ക് വളരെ ടേസ്റ്റി ആയിട്ടുള്ള പെട്ടെന്ന് കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാകാൻ പറ്റിയ ഒരു Egyptian dessert ആയ umm ali ഉണ്ടാക്കിയാലോ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ചേരുവകൾ
    ————-
    ക്രോയ്‌സൻറ് :-4

    പാൽ :-1 1/2 cup

    ക്രീം :-100g

    കണ്ടെൻസ്ഡ് മിൽക്ക് :-1/4 cup

    നട്സ് :-

    ഉണക്ക മുന്തിരി :-

    തേങ്ങ :-

    ഉണ്ടാകുന്ന വിധം
    ——————–
    പാലും, കണ്ടെൻസ്ഡ് മിൽക്കും കൂടി മിക്സ്‌ ചെയ്തു തിളപ്പിച്ചെടുക്കുക….. ഇനി ഒരു പുഡ്ഡിംഗ് ട്രേയിലേക് ക്രോയ്‌സൻറ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു നിരത്തി വെക്കുക. ഇതിന്റെ മുകളിൽ nuts, തേങ്ങ, മുന്തിരി ഇവ വിതറുക (ഇതിനു ഒരു പ്രത്യേക അളവൊന്നും ഇല്ല. നമ്മുക്ക് ഇഷ്ടമുള്ളത്ര ഇട്ട് കൊടുക്കാം ). ഇനി ഇതിന്റെ മുകളിലായി ക്രീം spread ചെയ്തു kodukkam…. പിന്നെ നമ്മൾ തിളപ്പിച്ചു വെച്ചിട്ടുള്ള പാൽ മിക്സ്‌ ഒഴിച്ച് 5min വെക്കാം…. പാലിൽ ക്രോയ്‌സൻറ് നന്നായി കുതിരനായിട്ടാണ് 5min വെക്കുന്നത്. ശേഷം 180ഡിഗ്രി യിൽ 15min bake ചെയ്തെടുക്കാം…. ഇനി ഇത് ചൂടറിയതിനു ശേഷം തണുപ്പിച്ചു serve ചെയ്യാം…… നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പുഡ്ഡിംഗ് ആണിത്…………… ENJOY. NB:നമുക്ക് ക്രോയ്‌സന്റിന് പകരമായി bread, puff pastry എന്നിവ വെച്ചിട്ടും ഇത് പോലെ തന്നെ ചെയ്തെടുക്കാം . എങ്ങനെ  ആണ് ഉണ്ടാക്കിയത്  എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി  Open Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ചപ്പാത്തി ക്കൊപ്പം കഴിക്കാൻ ഇതാ ഒരു ടേസ്റ്റി വെണ്ടക്ക മസാല | ladies finger masala

    ചപ്പാത്തി ക്കൊപ്പം കഴിക്കാൻ ഇതാ ഒരു ടേസ്റ്റി വെണ്ടക്ക മസാല | ladies finger masala

    ഹായ്,ചപ്പാത്തി ക്കൊപ്പം കഴിക്കാൻ ഇതാ ഒരു ടേസ്റ്റി bhindi masala/വെണ്ടക്ക മസാല.ഏറെ സ്വാദിഷ്ടമായ ഈ റെസിപ്പി  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

     

     

    ആവശ്യമുള്ള സാധനങ്ങൾ

    വെണ്ടക്ക- 1/2kg

    വലിയ സവാള- 2

    ഇഞ്ചി- 1ഇഞ് അരിഞ്ഞത്

    വെള്ളുള്ളി- 6 അല്ലി

    തക്കാളി- 3 അരിഞ്ഞത്

    പച്ചമുളക് -1

    ജീരകം- 1/2 tsp

    മഞ്ഞൾപൊടി- 1/4 tsp

    മുളകുപൊടി-1 tsp

    മല്ലിപ്പൊടി- 1 tsp

    ഗരം മസലപൊടി- 1/2tsp

    ജീരകപൊടി- 1/2 tsp

    മല്ലിയില

    ഉണ്ടാക്കുന്ന വിധം:

    ചീനച്ചട്ടിയിൽ 4tbsp റിഫൈൻഡ് ഓയിൽ ചൂടാക്കി (വെളിച്ചെണ്ണ ഉപയോഗിക്കരുത്)വെണ്ടക്ക 3-4 മിനുറ്റ് വറുത്തെടുക്കുക.3 tbsp എണ്ണ ചൂടാക്കി

    ജീരകം പൊട്ടിച്ചു സവാള,ഇഞ്ചി,വെള്ളുള്ളി,പച്ചമുളക് വഴറ്റുക. ഇതിൽ ഗരം മസാല ഒഴികെയുള്ള ബാക്കി പൊടികൾ ചേർത്തു പച്ചമണം മറുന്നവരെ വഴറ്റി, തക്കാളി ചേർത്ത് വഴറ്റി എണ്ണ തെളിയണം.ഇതിൽ കുറച്ചു വെള്ളം ചേർക്കുക.തിളച്ചാൽ ഇതിൽ വെണ്ടക്ക ചർത്തു 6-7 മിനുട്ട് അടച്ചു വെച്ച വേവിക്കണം. ഗരം മസാലയും ചേർക്കണം..എണ്ണ തെളിയും. മല്ലിയില ചേർത്തു ഗാസ് ഓഫ്‌ ചെയ്യുക. എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഇന്ന് ഒരടിപൊളി വെജ് കുർമ

    ഇന്ന് ഒരടിപൊളി വെജ് കുർമ

    ഇന്നത്തെ ഡിന്നറിന് വെജ് കുർമ തന്നെ ആയിക്കോട്ടെ  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ചേരുവകൾ

    ഉരുളക്കിഴങ്ങ് 1

    കാരറ്റ്. 1

    ബീൻസ് 15 എണ്ണം

    ഫ്രഷ് ഗ്രീൻ പീസ് ഒരു പിടി

    സവോള 1 വലുത്

    തക്കാളി. 1 വലുത്

    പെരും ജീരകം അര ടീസ്പൂൺ

    മഞ്ഞൾ പൊടി അര ടീസ്പൂണ്

    മുളക് പൊടി മുക്കാൽ ടീസ്പൂണ്

    മല്ലി പൊടി ഒരു ടീസ്പൂണ്

    ഗരം മസാല അര ടീസ്പൂണ്

    ഗ്രാമ്പു 2 എണ്ണം

    ഏലക്കായ 2 എണ്ണം

    പട്ട ചെറിയ കഷ്ണം

    പച്ചമുളക് ഒരെണ്ണം

    അണ്ടിപ്പരിപ്പ് 5 എണ്ണം

    മല്ലിയില ഒരുപിടി

    എണ  ഒന്നര ടേബിൾ സ്പൂൺ

    തേങ്ങാ ചിരകിയത് അര കപ്പ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്

    ഉപ്പ് ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    എണ്ണ ചൂടാക്കി പട്ട ഗ്രാമ്പു ഏലക്കായ, പെരും ജീരകം ചൂടാക്കുക. ഇതിലേക്ക് സവോള, പച്ചമുളക,് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റി പൊടികൾ ചേർത്തു വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്തു വെന്തു വരുമ്പോ പച്ചക്കറി കഷ്ണങ്ങൾ ചേർത്തു വേവിക്കാം. ഉപ്പു ചേർക്കുക. ഇതിലേക്ക് തേങ്ങയും അണ്ടിപ്പരിപ്പും അരച്ചത് ചേർത്തു പച്ചമണം മാറുന്നത് വരെ തിളപ്പിക്കുക. ഇതിലേക്ക് മല്ലിയില ചേർത്തു വാങ്ങിവയ്ക്കാം.ഞാൻ ഇത് ഉണ്ടാക്കിയത് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കണ്ടോളു.. എങ്ങനെ ആണ് ഉണ്ടാകുന്നതെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്.  ഈ വീഡിയോ കാണുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.\

  • വെറും 10 മിനുറ്റിൽ അടിപൊളി ഏത്തപ്പഴം ഹൽവ

    വെറും 10 മിനുറ്റിൽ അടിപൊളി ഏത്തപ്പഴം ഹൽവ

    വെറും പത്തു മിനുറ്റിൽ നല്ല കിടിലൻ ഏത്തപ്പഴം ഹൽവ തയ്യാറാക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നതാണ് ഇത്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

     

    ആവശ്യമുള്ള സാധനങ്ങൾ :

    ഏത്തപ്പഴം – 1 [നന്നായി പഴുത്തത്]

    തേങ്ങാ ചിരകിയത് – 4 ടേബിൾസ്പൂൺ

    നെയ്യ് – 4 – 5 ടേബിൾസ്പൂൺ

    പഞ്ചസാര – 6 ടേബിൾസ്പൂൺ [മധുരം അനുസരിച്ചു ]

    ഏലക്ക പൊടി – 1 /2 ടീസ്പൂൺ

    പാൽ – 1 /2 കപ്പ് [120 ml]

    അരിപൊടി – 2 ടേബിൾസ്പൂൺ [optional]

    അണ്ടിപ്പരിപ്പ് & മുന്തിരിങ്ങ

    രീതി :

    ഒരു പാനിൽ പകുതി നെയ്യിൽ തേങ്ങാ നന്നായി വറുത്തു മാറ്റിവെക്കുക.ഒരു മിക്സിയുടെ ജാറിൽ , ഏത്തപ്പഴം ചെറുതായി അരിഞ്ഞു ഇടുക,ഇതിലേക്ക് ബാക്കി ഉള്ള ചേരുവകൾ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.പാനിൽ ബാക്കി നെയ് കൂടി ഒഴിച്ച് ഹൈ flamil നന്നായി ഒരു 5 മിനിറ്റ് വഴറ്റി എടുക്കക. അപ്പോഴേക്കും എണ്ണ ഒക്കെ തെളിഞ്ഞു വന്നിട്ടുണ്ടാകും.ഹൽവ പാനിൽ നിന്ന് ഇളകി വരുന്ന പരുവം ആകണം.ഏലക്ക പൊടി , cashew ,റൈസിങ് കൂടി ഇട്ടു നെയ് തടവിയ പാത്രത്തിൽ ഓസിച്ചു 30 മിനിറ്റ് സെറ്റ് ചെയ്യാൻ വെക്കുക. ശേഷം മുറിച്ചു ഉപയോഗിക്കാം. ഇതിൽ അരിപൊടി ചേർത്തില്ലെങ്കിലും കുഴപ്പം ഇല്ല.  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി Bincy kitchen ചാനല്‍ Subscribe ചെയ്യൂ.

     

  • ഒരു വെറൈറ്റി ഇഡ്ഡ്ലി

    ഒരു വെറൈറ്റി ഇഡ്ഡ്ലി

    ഇതിനെ നമുക്ക് സ്റ്റഫ്ട് ഇഡ്ഡ്ലി എന്നോ ഇഡ്ഡ്ലി സാൻഡ്വിച് എന്നോ, അങ്ങനെ എന്തു വേണമെങ്കിലും പറയാം,
    ഇഡ്ഡ്ലി യുടെ ഉള്ളിൽ ചമ്മന്തി നിറച്ചു, ഒന്ന് ഉണ്ടാക്കി നോക്കു, ചമ്മന്തി അല്ലെങ്കിൽ പൊട്ടറ്റോ മസാല വെച്ചും ചെയ്യാം
    യാത്ര ചെയ്യുമ്പോ കഴിക്കാൻ , കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാൻ ഒക്കെ പറ്റുന്ന ഒന്ന് കൂടെ ആണ് ഇത് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    റെസിപ്പി | Stuffed Idli Recipe

    ഇഡ്ഡ്ലി മാവിന് 

    പച്ചരി – 1. 5 കപ്പ്

    ഉഴുന്ന് – 3/4 കപ്പ്

    ഉലുവ – 1 ടീസ്പൂൺ

    ചോറു – 3 ടേബിൾസ്പൂൺ

    ഉപ്പ്

    വെള്ളം – 1 കപ്പ്

    ചമ്മന്തി ക്കു ആവശ്യമായ ചേരുവകൾ :

    (ഇതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട സ്റ്റഫിങ് ചെയ്യാവുന്നതാണ്)

    തേങ്ങാ – 2 പിടി

    ഇഞ്ചി – ചെറിയ കഷ്ണം

    ചെറിയുള്ളി – 4 എണ്ണം

    മല്ലിയില

    കറിവേപ്പില

    ഉപ്പ്

    വെള്ളം

    തയ്യാറാക്കുന്ന വിധം 

    ഉഴുന്ന്, അരി 2 ഉം വേറെ വേറെ 3-4 മണിക്കൂർ കുതിർത്ത ശേഷം, ചോറു കൂടെ ചേർത്ത് അരച്ചെടുക്കുക, അരി ചെറിയ തരികളോട് കൂടെ വേണം അരക്കാൻ, ഈ മാവ് 8 മണിക്കൂർ പുളിയ്ക്കാൻ മാറ്റി വെക്കുക  മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് ചമ്മന്തി തയ്യാറാകുക (കട്ടി ചമ്മന്തി ) .  എണ്ണ തടവിയ ഇഡ്ഡ്ലി തട്ടിൽ, പകുതി മാവൊഴിച്,(ഉപ്പ് ചേർത്ത ശേഷം) അതിന്റെ മുകളിൽ ചമ്മന്തി വെച് എല്ലാ ഭാഗത്തേക്കും ആവുന്ന തരത്തിൽ സ്പൂൺ വെച്ച് ലെവൽ ചെയ്യുക, ശേഷം, അല്പം കൂടെ മാവ് ഇതിനു മുകളിൽ ഒഴിച്ച് ആവി കയറ്റി എടുക്കാം, കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook  ചാനല്‍ Subscribe ചെയ്യൂ.

  • ടേസ്റ്റി ബ്രഡ് റോൾ  റെസിപ്പി വീഡിയോ

    ടേസ്റ്റി ബ്രഡ് റോൾ റെസിപ്പി വീഡിയോ

    ഈ ബ്രഡ് റോൾ റെസിപ്പി ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കണേ. വളരെ ടേസ്റ്റി ആണ്.ഈ സ്നാക് ഐറ്റം എല്ലാരും ഇഷ്ടപ്പെടും. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    റെസിപ്പി |stuffed potato bread roll recipe

    White ബ്രഡ് -12 പീസ്

    വേവിച്ചുടച്ച ഉരുളക്കിഴങ്ങ് -500 gm

    ഗ്രീൻ പീസ് -1/4 കപ്പ്‌

    സവാള – 1അരിഞ്ഞത്

    ഇഞ്ചി പേസ്റ്റ്- 11/2 ഇഞ് ചതച്ചത്

    വെള്ളുള്ളി- 10 ചതച്ചത്

    പച്ചമുളക് അരിഞ്ഞത്- 2

    മഞ്ഞൾപൊടി -1/4tsp

    മുളകുപൊടി- 2/2 tsp

    ജീരകപൊടി- 1/2-3/4tsp

    ഉണങ്ങിയ മങ്ങാപൊടി(dry mango powder) – 1/2 tsp

    ഗരം മസാല പൊടി – 1/2 tsp

    മല്ലിയില-കുറച്ച്

    ഉപ്പു

    റിഫൈൻഡ് ഓയിൽ

    തയ്യാറാക്കുന്ന വിധം 

    എണ്ണ ചൂടാക്കി സവാള ഇഞ്ചി വെള്ളുള്ളി പച്ചമുളക് വഴറ്റുക. ഇതിലേക്ക് മുളക്‌പൊടി, മഞ്ഞൾപൊടി,ജീരകപൊടി ചേർത്തു വഴറ്റി ഉരുളക്കിഴങ്ങു ,ഗ്രീൻ പീസ് മല്ലിയില.ഉപ്പു ചേർത്തിളക്കി ഗരം മസാലയും മങ്ങാപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇനി bread slice എടുത്ത് ഒന്നു വെള്ളത്തിൽ മുക്കി കയ്യിൽ വച്ചു പ്രസ് ചെയ്തു extra വെള്ളം കളഞ്ഞ് അതിൽ മസാല വെച്ചു് റോൾ ചെയ്യുക. ചൂടായ എണ്ണയിൽ light golden brown നിറത്തിൽ വറുത്തു കോരുക. കൂടുതൽ clear ആയി മനസ്സിലാവാൻ video കാണൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.