Umm Ali (ഉമ്മ അലി )

നമുക്ക് വളരെ ടേസ്റ്റി ആയിട്ടുള്ള പെട്ടെന്ന് കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാകാൻ പറ്റിയ ഒരു Egyptian dessert ആയ umm ali ഉണ്ടാക്കിയാലോ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ചേരുവകൾ
————-
ക്രോയ്‌സൻറ് :-4

പാൽ :-1 1/2 cup

ക്രീം :-100g

കണ്ടെൻസ്ഡ് മിൽക്ക് :-1/4 cup

നട്സ് :-

ഉണക്ക മുന്തിരി :-

തേങ്ങ :-

ഉണ്ടാകുന്ന വിധം
——————–
പാലും, കണ്ടെൻസ്ഡ് മിൽക്കും കൂടി മിക്സ്‌ ചെയ്തു തിളപ്പിച്ചെടുക്കുക….. ഇനി ഒരു പുഡ്ഡിംഗ് ട്രേയിലേക് ക്രോയ്‌സൻറ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു നിരത്തി വെക്കുക. ഇതിന്റെ മുകളിൽ nuts, തേങ്ങ, മുന്തിരി ഇവ വിതറുക (ഇതിനു ഒരു പ്രത്യേക അളവൊന്നും ഇല്ല. നമ്മുക്ക് ഇഷ്ടമുള്ളത്ര ഇട്ട് കൊടുക്കാം ). ഇനി ഇതിന്റെ മുകളിലായി ക്രീം spread ചെയ്തു kodukkam…. പിന്നെ നമ്മൾ തിളപ്പിച്ചു വെച്ചിട്ടുള്ള പാൽ മിക്സ്‌ ഒഴിച്ച് 5min വെക്കാം…. പാലിൽ ക്രോയ്‌സൻറ് നന്നായി കുതിരനായിട്ടാണ് 5min വെക്കുന്നത്. ശേഷം 180ഡിഗ്രി യിൽ 15min bake ചെയ്തെടുക്കാം…. ഇനി ഇത് ചൂടറിയതിനു ശേഷം തണുപ്പിച്ചു serve ചെയ്യാം…… നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പുഡ്ഡിംഗ് ആണിത്…………… ENJOY. NB:നമുക്ക് ക്രോയ്‌സന്റിന് പകരമായി bread, puff pastry എന്നിവ വെച്ചിട്ടും ഇത് പോലെ തന്നെ ചെയ്തെടുക്കാം . എങ്ങനെ  ആണ് ഉണ്ടാക്കിയത്  എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി  Open Kitchen ചാനല്‍ Subscribe ചെയ്യൂ.