Tag: snacks

  • പഴംപൊരി

    പഴംപൊരി

    ചായക്കടയിലെ സ്റ്റൈലിൽ പഴംപൊരി രുചികരമായി തയ്യാറാക്കാം, വീട്ടിൽ ഉണ്ടാക്കുമ്പോൾ അതേ രുചിയിൽ കിട്ടുന്നില്ല എന്ന് ഇനി പറയില്ല..

    അര കപ്പ് മൈദയിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ മുളകുപൊടിയും ഒരു കപ്പ് ദോശമാവും കുറച്ചു വെള്ളവും ചേർത്ത് യോജിപ്പിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കി മാറ്റാം ഈ മാവിനെ അരമണിക്കൂർ മാറ്റിവയ്ക്കണം ശേഷം പഴം നൈസായി അരിഞ്ഞെടുത്ത ഇതിൽ മുക്കി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ancy’s kitchen

  • റവ വട

    റവ വട

    റവ കൊണ്ട് ഉണ്ടാക്കുന്ന നല്ല മൊരിഞ്ഞ വടയുടെ റെസിപ്പി കണ്ടാലോ? എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്…

    Ingredients

    വെള്ളം -രണ്ട് കപ്പ്

    റവ -ഒരു കപ്പ്

    ഉപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    എണ്ണ

    Preparation

    ഒരു വലിയ പാനിൽ വെള്ളം ഒപ്പ് എണ്ണ എന്നിവ ചേർത്ത് തിളപ്പിക്കുക നന്നായി വേവിച്ച് കട്ടിയാക്കി എടുക്കാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്ന് കുറച്ചു കുറച്ചായി എടുത്ത് വട ഷേപ്പ് ആക്കി എടുക്കുക, ഓരോന്നും ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം. കൂടെ കഴിക്കാനായി നല്ലൊരു തേങ്ങാ ചട്നിയുടെ റെസിപ്പി കൂടിയുണ്ട് അതിനായി വീഡിയോ മുഴുവൻ കാണു..

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mallus In Karnataka

  • വാഴച്ചുണ്ട് കട്‌ലറ്റ്

    വാഴച്ചുണ്ട് കട്‌ലറ്റ്

    ചിക്കനും ബീഫും ഒന്നും ചേർക്കാതെ തന്നെ രുചികരമായ കട്ലറ്റ് തയ്യാറാക്കാം, വാഴ ചുണ്ടു ചേർത്ത് തയ്യാറാക്കിയ ഈ കട്ട്ലെറ്റിന് നോൺ കട്ലറ്റിനെക്കാളും രുചിയാണ്…

    Ingredients

    എണ്ണ

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    സവാള

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി

    വാഴപ്പൂവ് കൊത്തിയരിഞ്ഞത്

    ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്

    മുട്ട

    ബ്രഡ് ക്രംസ്

    Preparation

    ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ആദ്യം ചേർക്കാം ഇത് നന്നായി മൂപ്പിച്ചതിനു ശേഷം സവാളയും കുറച്ചു ഉപ്പും ചേർക്കാം നല്ലതുപോലെ വഴറ്റുക കുറച്ചു മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വാഴക്കൂമ്പ് ചേർക്കുക ഇത് നന്നായി വെന്തു കഴിയുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർക്കാം, വീണ്ടും മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യുക ചൂടാറി കഴിഞ്ഞ് ബ്രഡ് ക്രംസ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ഇനി എല്ലാം കട്ട്ലറ്റ് ഷേപ്പിൽ ആക്കി മാറ്റുക, ഒരു ബൗളിൽ മുട്ട മിക്സ് ചെയ്ത് എടുക്കാം തയ്യാറാക്കിയ കട്ലറ്റുകളെല്ലാം മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste of memories

  • പിരിയട

    പിരിയട

    പരിപ്പുവച്ച് തയ്യാറാക്കുന്ന ഈ കുഞ്ഞൻ പിരിയട കഴിച്ചിട്ടുണ്ടോ? നല്ല രുചിയാണ് കേട്ടോ , തയ്യാറാക്കാനും എളുപ്പമാണ്

    ingredients

    പരിപ്പ്

    വെള്ളം

    മൈദ

    വെള്ളം

    ഉപ്പ്

    തേങ്ങ

    ഏലക്കായ പൊടി

    പഞ്ചസാര

    എണ്ണ

    Preparation

    ആദ്യം പരിപ്പ് കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക മൈദയും വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് സോഫ്റ്റ്‌ മാവാക്കി മാറ്റിവയ്ക്കാം ഒരു പാനിലേക്ക് തേങ്ങ ചിരവിയതും ഏലക്കായ പൊടിയും ചേർത്ത് ചൂടാക്കുക തേങ്ങ നല്ല ക്രിസ്പി ആകുമ്പോൾ പഞ്ചസാര ചേർക്കാം പഞ്ചസാര നന്നായി അലിഞ്ഞു കഴിഞ്ഞ് പരിപ്പ് ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം മാറ്റിവയ്ക്കാം കുഴച്ചു വെച്ചിരിക്കുന്ന മൈദ ബോളുകൾ ആക്കിയതിനു ശേഷം പരത്തുക, ഒരു ഗ്ലാസ് ഉപയോഗിച്ച് ചെറിയ വട്ടത്തിൽ മുറിച്ചെടുക്കുക, ഇതിലേക്ക് ഫില്ലിംഗ് വെച്ചുകൊടുത്തു രണ്ടായി മടക്കി സൈഡ് പിരിഞ്ഞു കൊടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം , ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aiza Fathima

  • പച്ചരി  റെസിപ്പി

    പച്ചരി റെസിപ്പി

    പച്ചരി ഉണ്ടോ? എങ്കിൽ നാലുമണിക്ക് അയച്ചപ്പോൾ കഴിക്കാനായി നല്ലൊരു പലഹാരത്തിന്റെ റെസിപ്പി കണ്ടു നോക്കിക്കോളു, ഇന്ന് വൈകുന്നേരം ഇതുതന്നെ തയ്യാറാക്കാം,

    ingredients

    പച്ചരി -ഒരു കപ്പ്

    വെള്ളം

    ഉരുളക്കിഴങ്ങ് രണ്ടെണ്ണം

    സവാള

    ഇഞ്ചി

    പച്ചമുളക്

    മല്ലിയില

    ഉപ്പ്

    എണ്ണ

    Preparation

    പച്ചരി നന്നായി കുതിർത്തെടുത്ത് മിക്സിയിലേക്ക് ചേർക്കുക ചെറിയ തരിയായി അരച്ചെടുക്കണം, ശേഷം ഒരു ബൗളിലേക്ക് മാറ്റാം, ഇനി വേവിച്ച ഉരുളക്കിഴങ്ങ് അരച്ചെടുക്കാം അതിനെ അരിമാവിലേക്ക് ചേർത്ത് മിക്സ് ചെയ്യുക സവാള പൊടിയായി അരിഞ്ഞത് ഇഞ്ചി പച്ചമുളക് മല്ലിയില ഇവ അരിഞ്ഞത്, എന്നിവയും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക അല്പം കട്ടിയുള്ള ബാറ്റർ ആണ് തയ്യാറാക്കേണ്ടത് ഇനി ചൂടായ എണ്ണയിലേക്ക് വിരലുകൾ കൊണ്ട് ചെറിയ ബോളുകൾ ഷേപ്പിൽ ഇട്ടുകൊടുക്കാം നന്നായി ഫ്രൈ ആകുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക A5 food corner

  • കുഞ്ഞു കുഴലപ്പം

    കുഞ്ഞു കുഴലപ്പം

    കുഴയ്ക്കാതെ പരത്താതെ നല്ല ക്രിസ്പിയായ കുഞ്ഞു കുഴലപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയണോ?

    Ingredients

    ചെറിയുള്ളി -10

    വെളുത്തുള്ളി -6

    തേങ്ങ -3/4 കപ്പ്

    വെള്ളം -3 മുക്കാൽ കപ്പ്

    ഉപ്പ്

    അരിപ്പൊടി -3 കപ്പ്

    എള്ള്

    എണ്ണ

    Preparation

    ആദ്യം തേങ്ങയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക ഒരു പാനിൽ വെള്ളമൊഴിച്ചതിനുശേഷം ഉപ്പും അരച്ചെടുത്ത തേങ്ങയും അരിപ്പൊടിയും ചേർക്കാം കട്ടകളില്ലാതെ ഇളക്കിയതിനു ശേഷം സ്റ്റൗ ഓൺ ചെയ്യുക ഇനി നല്ല കട്ടിയായി പാനിൽ നിന്നും വിട്ടു വരുന്നതുവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം സോഫ്റ്റ് മാവിന്റെ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ എള്ള് ചേർത്ത് നന്നായി കുഴയ്ക്കാം ഇനി ചെറിയ ബോളുകൾ ആക്കി മാറ്റാം ചെറിയ പ്ലാസ്റ്റിക് കവറുകൾ എടുത്ത് എണ്ണ തേച്ച് പത്തിരി പ്രസ്സിൽ വയ്ക്കുക ഇതിനുമുകളിൽ ഒരു ബോൾ വച്ചതിനുശേഷം ഒന്ന് പ്രസ് ചെയ്യാം ശേഷം പരത്തിയ പത്തിരി എടുത്ത് രണ്ട് സൈഡും മടക്കി കുഴലപ്പം പോലെ ആക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • റവ ശർക്കര കേക്ക്

    റവ ശർക്കര കേക്ക്

    വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് വ്യത്യസ്തമായ നാലുമണി പലഹാരം തയ്യാറാക്കാം… കടയിൽ നിന്നും വാങ്ങുന്നതിന് ഇത്രയും രുചി കിട്ടുമോ??

    Ingredients

    ശർക്കര -മൂന്ന്

    വെള്ളം -അര ഗ്ലാസ്

    റവ -ഒന്നര കപ്പ്

    പഴം -3

    ഉപ്പ്- ഒരു നുള്ള്

    പാലു -മുക്കാൽ കപ്പ്

    തേങ്ങാ ചിരവിയത് -ഒരു ടേബിൾ സ്പൂൺ

    ഏലക്കായ പൊടി

    ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

    Preparation

    ഒരു പാനിൽ ശർക്കരയും വെള്ളവും ചേർത്ത് അലിയിച്ചെടുക്കുക മിക്സി ജാറിലേക്ക് റവ ചേർത്ത് പൊടിച്ചെടുക്കാം ശേഷം ഇതിലേക്ക് ശർക്കരപ്പാനിയും പഴവും പാലും ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം തേങ്ങാചിരവിയത് ഉപ്പ് ബേക്കിംഗ് പൗഡർ ഏലക്കായ പൊടി പാല് എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക ചെറിയ ബൗളുകൾ എടുത്ത് എണ്ണ പുരട്ടണം ഇതിലേക്ക് ബാറ്റർ ഒഴിച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruchi Rasam by Swetha Manu