റവ ശർക്കര കേക്ക്

Advertisement

വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് വ്യത്യസ്തമായ നാലുമണി പലഹാരം തയ്യാറാക്കാം… കടയിൽ നിന്നും വാങ്ങുന്നതിന് ഇത്രയും രുചി കിട്ടുമോ??

Ingredients

ശർക്കര -മൂന്ന്

വെള്ളം -അര ഗ്ലാസ്

റവ -ഒന്നര കപ്പ്

പഴം -3

ഉപ്പ്- ഒരു നുള്ള്

പാലു -മുക്കാൽ കപ്പ്

തേങ്ങാ ചിരവിയത് -ഒരു ടേബിൾ സ്പൂൺ

ഏലക്കായ പൊടി

ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

Preparation

ഒരു പാനിൽ ശർക്കരയും വെള്ളവും ചേർത്ത് അലിയിച്ചെടുക്കുക മിക്സി ജാറിലേക്ക് റവ ചേർത്ത് പൊടിച്ചെടുക്കാം ശേഷം ഇതിലേക്ക് ശർക്കരപ്പാനിയും പഴവും പാലും ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം തേങ്ങാചിരവിയത് ഉപ്പ് ബേക്കിംഗ് പൗഡർ ഏലക്കായ പൊടി പാല് എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക ചെറിയ ബൗളുകൾ എടുത്ത് എണ്ണ പുരട്ടണം ഇതിലേക്ക് ബാറ്റർ ഒഴിച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruchi Rasam by Swetha Manu