Tag: pork fry

  • പോർക്ക് ഫ്രൈ

    പോർക്ക് ഫ്രൈ

    ഈ പോർക്ക് ഫ്രൈ ഒരിക്കൽ കഴിച്ചാൽ നിങ്ങളുടെ ഫേവറിറ്റ് ആകും തീർച്ച, അത്രയ്ക്കും രുചിയാണ്, നോൺ വെജ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും ട്രൈ ചെയ്യൂ…

    Ingredients

    പോർക്ക് -ഒരു കിലോ

    ചെറിയ ഉള്ളി ചതച്ചത് -ഒരു പിടി

    ഇഞ്ചി ചതച്ചത് -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി ചതച്ചത് -ഒരു ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    കറിവേപ്പില

    വെളിച്ചെണ്ണ

    കടുക്

    തേങ്ങാക്കൊത്ത്

    പച്ചമുളക്- 4

    ഇഞ്ചി -രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ

    ചെറിയുള്ളി 1/4 കിലോ

    ഉപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -മൂന്ന് ടീസ്പൂൺ

    മല്ലിപ്പൊടി -നാല് ടീസ്പൂൺ

    മീറ്റ് മസാല -നാല് ടീസ്പൂൺ

    കുരുമുളകുപൊടി -രണ്ട് ടീസ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    Preparation

    ആദ്യം പോർക്ക് വേവിച്ചെടുക്കണം ഇതിനായി കുക്കറിലേക്ക് ചേർക്കാം കൂടെ മഞ്ഞൾപൊടി മുളകുപൊടി മുളകുപൊടി മല്ലിപ്പൊടി ഉപ്പ് കറിവേപ്പില വെളുത്തുള്ളി ഇഞ്ചി ചെറിയുള്ളി ഇവ ചതച്ചത് ഇതെല്ലാം ചേർത്ത് അതിനുശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക ഇനി കുക്കർ അടച്ചു വേവിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ തേങ്ങാക്കൊത്ത് ചേർക്കാം തേങ്ങാക്കൊത്ത് ഒന്ന് വറുത്തതിനുശേഷം പച്ചമുളക് വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി ഇവ ചേർത്ത് മൂപ്പിക്കാം ശേഷം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി മീറ്റ് മസാല കുരുമുളകുപൊടി ഇവ ചേർക്കാം പച്ചമണം മാറുമ്പോൾ വേവിച്ചുവെച്ച പോർക്ക് ചേർക്കാം ഇനി മിക്സ് ചെയ്ത് വെള്ളം വറ്റി ഡ്രൈ ആകുന്നത് വരെ വേവിക്കുക, അവസാനമായി ഗരം മസാല പൊടി കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste of memories

  • ഉഗ്രന്‍ പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉഗ്രന്‍ പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉഗ്രന്‍ ഒരു പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം, പോര്‍ക്ക്‌ ഫ്രൈ ചെയ്യുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ക്കുകയാണെങ്കില്‍ ഇതിന്റെ രുചിയും കൂടും..അതുപോലെ കുരുമുളക് പൊടിയൊക്കെ നന്നായി ചേര്‍ക്കണം…മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക… പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് ഇത് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയാണെങ്കില്‍ ഇതിലെ കൊഴുപ്പും പോകും ..ഇറച്ചി അധികം ഉരുകി പോവുകയും ഇല്ല..
    പോര്‍ക്ക് – ഒരു കിലോ
    മുളകുപൊടി – മൂന്ന് ടീസ്പൂണ്‍
    മല്ലിപ്പൊടി – മൂന്ന് ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
    ഇറച്ചിമസാല (പൊടി) – രണ്ട് ടീസ്പൂണ്‍
    ചെറിയ ഉള്ളി – 50 ഗ്രാം
    ഇഞ്ചി – 25 ഗ്രാം
    പച്ചമുളക് – ആറ് എണ്ണം
    വെളുത്തുള്ളി – രണ്ട് അല്ലി
    വെളിച്ചെണ്ണ – രണ്ട് ടീസ്പൂണ്‍
    കറിവേപ്പില – രണ്ട് കതിര്‍
    ഉപ്പ് – ആവശ്യത്തിന്
    കുരുമുളക് പൊടി
    സവോള – രണ്ടെണ്ണം

    ആദ്യം തന്നെ പോര്‍ക്ക്‌ ചെറുതായി നുറുക്കി നന്നായി കഴുകി എടുത്തു അതിലേയ്ക്ക് , മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് അടിക്കാന്‍ വെയിറ്റ്‌ ചെയ്യുക. ബാക്കി നമുക്ക് വരട്ടുമ്പോള്‍ വേവിച്ചു എടുക്കാം
    ഈ സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ ഇട്ടു നന്നായി വഴറ്റുക .അതിനുശേഷം ഇതിലേയ്ക്ക്
    കുക്കറില്‍ നിന്ന് പോര്‍ക്ക്‌ എടുത്തു ഇട്ടു അടച്ചു വച്ച് വേവിക്കുക.( അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കണം )
    പോര്‍ക്ക്‌ നന്നായി വേവുന്നത് വരെ വരട്ടണം.അതിനു ശേഷം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു നന്നായി ഇളക്കിയിട്ട് ഇറക്കി വയ്ക്കാം
    പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് അടിയും. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും. ഇങ്ങിനെ വരട്ടി എടുത്ത പോര്‍ക്ക്‌ വളരെ സ്വാദിഷ്ടമാണ്.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ ..കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    നാരങ്ങാക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കാം

    പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കാം

    ചേരുവകള്‍

    പന്നിയിറച്ചി – 1കിഗ്രാം

    സവാള – 2

    തക്കാളി – 2

    വെളുത്തുള്ളി – 1/4കപ്പ്

    പച്ചമുളക് – 4

    ഇഞ്ചി – 1കഷണം

    മസാലപ്പൊടി – 2 ടീസ്പൂണ്‍

    കുരുമുളകുപൊടി – 1ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

    മുളകുപൊടി 2 ടീസ്പൂണ്‍

    മല്ലിപ്പൊടി – 2 ടീസ്പൂണ്‍

    പെരുംജീരകം – 2 ടീസ്പൂണ്‍

    മല്ലിയില – കുറച്ച്

    കറിവേപ്പില – പാകത്തിന്

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – പാകത്തിന്

    പാകം ചെയ്യുന്ന വിധം :

    പോര്‍ക്ക് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടിച്ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ പോര്‍ക്കില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ പോര്‍ക്കും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേരുവകളും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകുമ്പോള്‍ വാങ്ങിവയ്ക്കുക.