Tag: plum cake

  • പ്ലം കേക്ക്

    പ്ലം കേക്ക്

    തുടക്കക്കാർക്ക് പോലും ഫ്ലോപ്പ് ആകാതെ ഉണ്ടാക്കാൻ പറ്റുന്ന പ്ലം കേക്ക് റെസിപ്പി, കടയിൽ നിന്ന് മേടിക്കുന്നതിനേക്കാളും രണ്ടിരട്ടി രുചിയിൽ….

    Ingredients

    ബ്രൗൺഷുഗർ -ഒരു കപ്പ്

    ബട്ടർ -50 ഗ്രാം

    ഡ്രൈ ഫ്രൂട്സ്

    ഓറഞ്ച് ജ്യൂസ് -ഒരു കപ്പ്,

    ഓറഞ്ച് സെസ്റ്റ്

    കശുവണ്ടി

    ഗരം മസാല പൊടി -കാൽ ടീസ്പൂൺ

    ബ്രൗൺഷുഗർ -അര കപ്പ്

    ഗരം മസാലപ്പൊടി -അര ടീസ്പൂൺ

    മുട്ട -2

    വാനില എസൻസ് -ഒരു ടീസ്പൂൺ

    മൈദ -ഒരു കപ്പ്

    ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    Preparation

    ആദ്യം കാരമൽ സിറപ്പ് തയ്യാറാക്കാം ഇതിനായി ഒരു പാനിലേക്ക് ബ്രൗൺഷുഗറും ബട്ടറും ഒരുമിച്ച് ചേർക്കുക ഇളക്കി യോജിപ്പിച്ച് നന്നായി മേൽറ്റ് ആകുമ്പോൾ എടുത്തു വച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സും നട്ട്സും ഓറഞ്ച് ജ്യൂസും ചേർക്കാം കുറച്ചു ഗരം മസാല പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക പഞ്ചസാരയും ഗരം മസാല പൊടിയും മിക്സിയിൽ അടിച്ച് ഇതിലേക്ക് ചേർക്കാം ഇത് യോജിപ്പിച്ചതിനുശേഷം മൈദയും ബേക്കിംഗ് പൗഡറും അരിച്ചു ചേർക്കാം അതിനുമുമ്പായി രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് യോജിപ്പിക്കണം, എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം കേക്ക്‌ ടിനിലേക്ക് മാറ്റാം.. ഇനി നന്നായി ബേക്ക് ചെയ്ത് എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • എയർ ഫ്രയർ   പ്ലം കേക്ക്

    എയർ ഫ്രയർ പ്ലം കേക്ക്

    ഓവൻ ഇല്ലെങ്കിൽ വിഷമിക്കേണ്ട എയർ ഫ്രയർ ഇൽ നല്ല പെർഫെക്ട് പ്ലം കേക്ക് തയ്യാറാക്കി എടുക്കാം, ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി

    മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക, കൂടെ നാല് ഏലക്കായ നാല് ഗ്രാമ്പു ഒരു കഷണം കറുകപ്പട്ട ഇവയും ചേർത്ത് നന്നായി പൊടിച്ചെടുക്കാം, ഇതിൽ നിന്നും പകുതിയെടുത്ത് ഒരു പാനിലേക്ക് ഇട്ട് കാരമലൈസ് ചെയ്യുക ശേഷം അര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്സ് ഇട്ടുകൊടുക്കാം, നന്നായി തിളപ്പിച്ചതിനുശേഷം മാറ്റിവയ്ക്കാം , മിക്സിയിലെ ബാക്കിയുള്ള പഞ്ചസാരയിലേക്ക് രണ്ടു മുട്ട ചേർത്തുകൊടുക്കുക മുക്കാൽ ടീസ്പൂൺ വാനില എസൻസ് കാൽ കപ്പ് സൺഫ്ലവർ ഓയിൽ ഇവയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ശേഷം ഡ്രൈ ഫ്രൂട്ട്സും പഞ്ചസാര മിക്സും ഒരു ബൗളിൽ യോജിപ്പിക്കാം ഇതിലേക്ക് ഒരു കപ്പ് മൈദ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ 1/4 ടീസ്പൂൺ ഉപ്പ് ഇവ അരിച്ചു ചേർക്കാം ഇനി ഇത് നന്നായി യോജിപ്പിച്ചു കൊടുക്കുക ശേഷം ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് കുറച്ച് ചേർക്കാം കുറച്ച് നട്സ് കൂടി ചേർത്ത് മിക്സ് ചെയ്തശേഷം കേക്ക്‌ ടിനിലേക്ക് മാറ്റാം, ശേഷം അരമണിക്കൂർ കുക്ക് ചെയ്തു എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലെയുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aswad foodies

  • പ്ലം  കേക്ക്

    പ്ലം കേക്ക്

    അധികം ചിലവില്ലാതെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ പ്ലം കേക്കിന്റെ റെസിപ്പി… കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് എപ്പോഴും വീട്ടിൽ തയ്യാറാക്കുന്നത് തന്നെയാണ്…

    Ingredients

    മൈദ -ഒരു കപ്പ്

    ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    പഞ്ചസാര -ഒരു കപ്പ്

    ഓറഞ്ച് ജ്യൂസ് -അരക്കപ്പ്

    മുട്ട -രണ്ട്

    വാനില എസൻസ് -ഒരു ടീസ്പൂൺ

    സ്പൈസ് പൗഡർ -ഒരു ടീസ്പൂൺ

    ബട്ടർ -100ഗ്രാം

    ഡ്രൈ ഫ്രൂട്സ് ഡ്രൈ നട്സ് -ഒരു കപ്പ്

    Preparation

    ആദ്യം ഷുഗർ ക്യാരമലൈസ് ചെയ്യാം പഞ്ചസാരയും ബട്ടറും കൂടി ഒരു പാനിൽ എടുത്ത് ക്യാരമലൈസ് ചെയ്യുക നന്നായി അലിഞ്ഞ് കളർ മാറുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന നട്സ് ഫ്രൂട്സ് സ്പൈസ് പൗഡർ ഓറഞ്ച് ജ്യൂസ് ഇവ ചേർക്കുക, ഇതെല്ലാം കൂടി നല്ലപോലെ യോജിപ്പിച്ച ശേഷം മാറ്റിവയ്ക്കാം ഒരു മിക്സി ജാറിലേക്ക് മുട്ട പഞ്ചസാര വാനില എസൻസ് ഇവ ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിനെ ഫ്രൂട്ട് മിക്സിലേക്ക് ഒഴിച്ച് കൊടുക്കാം ഒരു പ്ലേറ്റിൽ മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ ഉപ്പ് സ്‌പൈസ് പൗഡർ ഇവ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ഇതിനെ ഫ്രൂട്ട് മിക്സിലേക്ക് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കാം… ഇനി കേക്ക് ടിന്നിലേക്ക് ബാറ്ററിനെ മാറ്റാം നന്നായിട്ട് ടാപ്പ് ചെയ്തു കൊടുത്ത ശേഷം ബേക്ക് ചെയ്ത് എടുക്കുക…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GREEN CHILLI

  • ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

    ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

    ക്രിസ്മസ് അല്ലേ വരുന്നത് പ്ലം കേക്ക് തയ്യാറാക്കാൻ ആയി ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നറിയാമോ?

    നാട്ടിലെങ്ങും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി, പണ്ടൊക്കെ പ്ലം കേക്ക് കടകളിൽ നിന്നാണ് മേടിക്കാറ് എന്നാൽ ഇപ്പോൾ മിക്കവരും വീട്ടിൽ തയ്യാറാക്കി എടുക്കാറുണ്ട്, ധാരാളം ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് തയ്യാറാക്കുന്ന പ്ലം കേക്ക് ഏറെ രുചികരമാണ് ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

    ട്യൂട്ടി ഫ്രൂട്ടി ഈന്തപ്പഴം ഉണക്കമുന്തിരി കിസ്മിസ് കിവി പാപ്പായ ബെറീസ് ഇങ്ങനെ ലഭ്യമായിട്ടുള്ള ഡ്രൈ ഫ്രൂട്സ് എടുക്കുക എല്ലാം കാൽ കപ്പ് വീതം എടുക്കാം ഇതെല്ലാം ഒരു ബൗളിലേക്ക് ഇട്ടശേഷം നട്സ് ഉം ചേർക്കാം, ശേഷം ഇതിലേക്ക് മിക്സഡ് ഫ്രൂട്ട് ജാം ഒരു ടേബിൾ സ്പൂൺ ചേർക്കാം ശേഷം ജാതിക്ക പൊടിച്ചത് ഏലക്കായ പൊടിച്ചത് കറുവപ്പട്ട പൊടിച്ചത്ഗ്രാമ്പു പൊടിച്ചത് ഇവ കാൽ ടീസ്പൂൺ വീതം ചേർക്കാം, അടുത്തതായി അരക്കപ്പ് റെഡ് വൈൻ ഇതിലേക്ക് ഒഴിക്കാം നന്നായി മിക്സ് ചെയ്തതിനുശേഷം ഗ്ലാസ് ജാറിലേക്ക് മാറ്റാം, ഇത് ഒരാഴ്ച സൂക്ഷിച്ചു വയ്ക്കണം ശേഷമാണ് എടുത്ത് കേക്ക് തയ്യാറാക്കേണ്ടത്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പ്ലം കേക്ക്

    പ്ലം കേക്ക്

    പ്ലം കേക്ക് ഇത്രയും പെർഫെക്ട് ആയി വീട്ടിൽ തയ്യാറാക്കാം എങ്കിൽ പിന്നെ കടയിൽ നിന്നും വാങ്ങുന്നത് എന്തിന്? ഓവനും മീറ്ററും മിക്സിയും ഒന്നും ഉപയോഗിക്കാതെ നല്ല പഞ്ഞി പോലുള്ള പ്ലം കേക്ക് തയ്യാറാക്കാം

    Ingredients

    പഞ്ചസാര -കാൽ കപ്പ്

    മൈദ -അരക്കപ്പ്

    ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

    നട്സ്

    ടൂട്ടി ഫ്രൂട്ടി

    ഡ്രൈ ഫ്രൂട്ട്സ്

    കറുകപ്പട്ട- ഒരു കഷണം

    ഏലക്കായ -2

    ഗ്രാമ്പു -രണ്ട്

    മുട്ട -2

    പഞ്ചസാര -അരക്കപ്പ്

    വാനില എസൻസ് -അര ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    ഓയിൽ -1 ടേബിൾ സ്പൂൺ

    ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ

    വിനാഗിരി -1 ടീസ്പൂൺ

    Preparation

    ആദ്യം പഞ്ചസാര കാരമലൈസ് ചെയ്യണം അതിനായി ഒരു പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ലോ ടു മീഡിയം ഫ്ലെയിമിൽ തീ കത്തിച് ക്യാരമലൈസ് ചെയ്യുക, ഇതിലേക്ക് വെള്ളം ചേർത്ത് മിക്സ് ചെയ്ത് തിളപ്പിക്കണം അടുത്തതായി എടുത്തു വച്ചിരിക്കുന്ന നട്സ് ഡ്രൈഫ്രൂട്ട്സ് ഇവയിലേക്ക് കുറച്ചു മൈദ പൊടിയിട്ട് മിക്സ് ചെയ്തു മാറ്റിവെക്കാം ഇനി ഒരു ബൗളിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്ത് ഒന്നോ രണ്ടോ പ്രാവശ്യം അരിച്ചെടുക്കാം, മറ്റൊരു ബൗളിൽ മുട്ട ചേർത്ത് പഞ്ചസാര വാനില എസ്സെൻസ് ഇവയും ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക പതഞ്ഞു വരുമ്പോൾ ഓയിൽ ചേർക്കാം കറുവപ്പട്ട ഏലക്കായ ഗ്രാമ്പു ഇവ ചതച്ചു പൊടിച്ചെടുത്തത് ചേർക്കാം ഒരു നുള്ള് ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ഡ്രൈ ഇൻഗ്രീഡിയൻസ് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്യാം തയ്യാറാക്കി വെച്ചിരിക്കുന്ന കാരമൽ സിറപ്പ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക എല്ലാം യോജിപ്പിച്ച ശേഷം നട്സും ചേർക്കാം, ഏറ്റവും അവസാനമായി ഒരു സ്പൂൺ ലേക്ക് വിനഗറും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്ത് ചേർക്കുക നന്നായി യോജിപ്പിച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ബാറ്റർ മാറ്റുക, ഇനി നന്നായി ബേക്ക് ചെയ്ത് എടുക്കാം…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • പുട്ടുപ്പൊടി കൊണ്ട് ചായ പാത്രത്തിൽ Plum Cake ഉണ്ടാക്കാം

    പുട്ടുപ്പൊടി കൊണ്ട് ചായ പാത്രത്തിൽ Plum Cake ഉണ്ടാക്കാം

    പുട്ടുപ്പൊടി കൊണ്ട് ചായ പാത്രത്തിൽ Plum Cake ഉണ്ടാക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Plum Cake ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഡ്രൈ ഫ്രൂട്ട്സ് ഒന്നും കുതിർക്കാതെ തന്നെ പ്ലം കേക്ക് തയ്യാറാക്കാം

    ഡ്രൈ ഫ്രൂട്ട്സ് ഒന്നും കുതിർക്കാതെ തന്നെ പ്ലം കേക്ക് തയ്യാറാക്കാം

    ഡ്രൈ ഫ്രൂട്ട്സ് ഒന്നും കുതിർക്കാതെ തന്നെ പ്ലം കേക്ക് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Shibla’s Kitchen ചാനല്‍ Subscribe ചെയ്യൂ.