അധികം ചിലവില്ലാതെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ പ്ലം കേക്കിന്റെ റെസിപ്പി… കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് എപ്പോഴും വീട്ടിൽ തയ്യാറാക്കുന്നത് തന്നെയാണ്…
Ingredients
മൈദ -ഒരു കപ്പ്
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
പഞ്ചസാര -ഒരു കപ്പ്
ഓറഞ്ച് ജ്യൂസ് -അരക്കപ്പ്
മുട്ട -രണ്ട്
വാനില എസൻസ് -ഒരു ടീസ്പൂൺ
സ്പൈസ് പൗഡർ -ഒരു ടീസ്പൂൺ
ബട്ടർ -100ഗ്രാം
ഡ്രൈ ഫ്രൂട്സ് ഡ്രൈ നട്സ് -ഒരു കപ്പ്
Preparation
ആദ്യം ഷുഗർ ക്യാരമലൈസ് ചെയ്യാം പഞ്ചസാരയും ബട്ടറും കൂടി ഒരു പാനിൽ എടുത്ത് ക്യാരമലൈസ് ചെയ്യുക നന്നായി അലിഞ്ഞ് കളർ മാറുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന നട്സ് ഫ്രൂട്സ് സ്പൈസ് പൗഡർ ഓറഞ്ച് ജ്യൂസ് ഇവ ചേർക്കുക, ഇതെല്ലാം കൂടി നല്ലപോലെ യോജിപ്പിച്ച ശേഷം മാറ്റിവയ്ക്കാം ഒരു മിക്സി ജാറിലേക്ക് മുട്ട പഞ്ചസാര വാനില എസൻസ് ഇവ ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിനെ ഫ്രൂട്ട് മിക്സിലേക്ക് ഒഴിച്ച് കൊടുക്കാം ഒരു പ്ലേറ്റിൽ മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ ഉപ്പ് സ്‌പൈസ് പൗഡർ ഇവ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ഇതിനെ ഫ്രൂട്ട് മിക്സിലേക്ക് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കാം… ഇനി കേക്ക് ടിന്നിലേക്ക് ബാറ്ററിനെ മാറ്റാം നന്നായിട്ട് ടാപ്പ് ചെയ്തു കൊടുത്ത ശേഷം ബേക്ക് ചെയ്ത് എടുക്കുക…
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GREEN CHILLI