Tag: neyyappam

  • നെയ്യപ്പം

    നെയ്യപ്പം

    രുചികരമായ നെയ്യപ്പം എങ്ങനെ തയ്യാറാക്കുന്നു എന്ന് കാണാം, പച്ചരി കുതിർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയത്…

    Preparation

    എട്ടു മണിക്കൂർ കുതിർത്ത പച്ചരി വെള്ളം മാറ്റിയതിനുശേഷം തരി തരിയായി പൊടിച്ചെടുക്കുക ഏലക്കായ ചേർത്ത് വേണം പൊടിക്കാൻ ഇതിലേക്ക് ശർക്കരപ്പാനി ചൂടോടെ ചേർക്കുക ഇത് നന്നായി മിക്സ് ചെയ്ത ശേഷം നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് എള്ള് കറിവേപ്പില ഇവ ചേർക്കാം കുറച്ചു സമയം വെച്ചതിനുശേഷം ചൂടായ എണ്ണയിലേക്ക് കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kollam kitchen and vlogs

  • നെയ്യപ്പം

    നെയ്യപ്പം

    മട്ട അരി ഉപയോഗിച്ച് കൂടുതൽ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി നെയ്യപ്പത്തിന്റെ റെസിപ്പി…

    Ingredients

    മട്ട അരി -ഒരു കപ്പ്

    ശർക്കരപ്പാനി -3 അച്

    ഏലക്കായ -3

    നല്ല ജീരകം -ഒരു ടീസ്പൂൺ

    പഴം -മൂന്ന്

    മൈദ -അരക്കപ്പ്

    കരിഞ്ജീരകം -രണ്ട് ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    Preparation

    മട്ടയരി നന്നായി കുതിർത്തെടുക്കുക, ശേഷം വെള്ളം കളഞ്ഞ് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് തരിതരിയായി പൊടിച്ചെടുക്കാം, ശേഷം ഇതിനെ മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റുക കൂടെ ശർക്കരപ്പാനി പഴം ജീരകം ഏലക്കായ മൈദ ഇവയും ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഒരു നുള്ള് ഉപ്പും കരിഞ്ചീരകവും ചേർത്ത് മിക്സ് ചെയ്യാം ഈ മാവിനെ നാലു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം ശേഷം ചൂടായ എണ്ണയിലേക്ക് കൈയിൽ കൊണ്ട് കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HabeeRan dreams

  • നെയ്യപ്പം

    നെയ്യപ്പം

    അരി അരച്ചു തയ്യാറാക്കുന്ന തനി നാടൻ നെയ്യപ്പം, എത്ര തിന്നാലും കൊതി മാറാത്ത നാടൻ മധുര പലഹാരം ആണ് നെയ്യപ്പം,

    ingredients

    പച്ചരി -ഒരു കപ്പ്

    ചോറ് -കാൽ കപ്പ്

    മൈദ -കാൽ കപ്പ്

    തേങ്ങ -കാൽ കപ്പ്

    ശർക്കര -ഒരു കപ്പ്

    വെള്ളം -മുക്കാൽ കപ്പ്

    ഏലക്കായ -നാല്

    ജീരകം -കാൽ ടീസ്പൂൺ

    എള്ള് -കാൽ ടീസ്പൂൺ

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    Preparation

    അരി കുതിർത്തെടുത്ത് ചോറും ശർക്കര നീരും ഏലക്കായയും ചേർത്ത് അരയ്ക്കുക മീഡിയം കട്ടിയുള്ള മാവിൽ അല്പം ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം എട്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ജീരകവും നെയ്യും ചേർത്ത് മിക്സ് ചെയ്ത് നെയ്യപ്പം ഉണ്ടാക്കാം, നന്നായി ചൂടായ എണ്ണയിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കുക ശേഷം മീഡിയം ഫ്ലെയിമിൽ ഫ്രൈ ചെയ്യണം നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കാം രണ്ടുവശവും ഫ്രൈ ആയി വെന്തു വരുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക sheeja’s cooking diary

  • റവ നെയ്യപ്പം

    റവ നെയ്യപ്പം

    നെയ്യപ്പം ഉണ്ടാക്കാൻ ഇനി അരിയും വേണ്ട അരിപ്പൊടിയും വേണ്ട, മാവരച്ചു കാത്തിരിക്കുകയും വേണ്ട, കലക്കിയ ഉടനെ ചുട്ടെടുക്കാവുന്ന ഇൻസ്റ്റന്റ് നെയ്യപ്പം..

    Ingredients

    ശർക്കര -300 ഗ്രാം

    വെള്ളം -രണ്ടര കപ്പ്

    നെയ്യ്

    തേങ്ങാക്കൊത്ത്

    എള്ള് -ഒരു ടേബിൾ സ്പൂൺ

    റവ -1 1/4 കപ്പ്

    മൈദ -ഒന്നേകാൽ കപ്പ്

    ഉപ്പ് -ഒരു നുള്ള്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    ജീരകപ്പൊടി -അര ടീസ്പൂൺ

    Preparation

    ആദ്യം ശർക്കര ഉരുക്കിയെടുത്ത് ചൂടാറാനായി വയ്ക്കാം, ഇനി ഒരു ബൗളിൽ മൈദയും റവയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ശർക്കരപ്പാനി ചെറിയ ചൂടോടെ ഒഴിക്കാം ഇത് യോജിപ്പിച്ചതിനുശേഷം മിക്സിയിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക, വീണ്ടും ബൗളിലേക്ക് ഒഴിച്ച് ജീരക പൊടിയും ഏലക്കായ പൊടിയും ചേർക്കുക ശേഷം നെയ്യിൽ വറുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്തും എള്ളും ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ച് 10 മിനിറ്റ് വെക്കണം അധികം കട്ടിയല്ലാത്തതും അധികം ലൂസ് അല്ലാത്തതുമായ മാവാണ് വേണ്ടത് അടുത്തതായി കുഴിയുള്ള ഒരു പാനിൽ എണ്ണ ചൂടാക്കുക, ഇതിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കാം ഇനി നന്നായി ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നെയ്യപ്പം

    നെയ്യപ്പം

    വെറും 10 മിനിറ്റിൽ അരിപ്പൊടി കൊണ്ട് തയ്യാറാക്കി എടുക്കാം കിടിലൻ നെയ്യപ്പം, ഇനി നെയ്യപ്പം കഴിക്കാൻ തോന്നിയാൽ ഉടനെ തയ്യാറാക്കി കഴിക്കാം…

    Ingredients

    ശർക്കര -300 ഗ്രാം

    വെള്ളം -രണ്ട് കപ്പ്

    നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ

    തേങ്ങാക്കൊത്ത് -അരക്കപ്പ്

    എള്ള് -ഒരു ടേബിൾ സ്പൂൺ

    അരിപ്പൊടി- 2 കപ്പ്

    മൈദ -ഒരു കപ്പ്

    റവ -കാൽ കപ്പ്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    ജീരകപ്പൊടി -അര ടീസ്പൂൺ

    ബേക്കിംഗ് സോഡ -രണ്ടു നുള്ള്

    Preparation

    ആദ്യം വെള്ളം ചേർത്ത് ശർക്കര ഉരുക്കി എടുത്ത് മാറ്റിവയ്ക്കാം ശേഷം നെയ്യിൽ തേങ്ങാക്കൊത്തും എള്ളും വറുത്തെടുത്ത് മാറ്റാം, ഒരു ബൗളിൽ അരിപ്പൊടിയും മൈദയും ചേർത്ത് മിക്സ് ചെയ്ത ശേഷം ഉരുക്കിയെടുത്ത ശർക്കരപ്പാനി ചൂടോടെ ഒഴിച്ചു കൊടുക്കുക ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കാം വീണ്ടും ഒരു ബൗളിലേക്ക് മാറ്റാം ശേഷം റവ തേങ്ങാക്കൊത്ത് എള്ള് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യാം കൂടെ ജീരകപ്പൊടി ഏലക്കായ പൊടി ബേക്കിംഗ് സോഡ ഇവയും ചേർത്ത് മിക്സ് ചെയ്യാം നന്നായി യോജിപ്പിച്ച ശേഷം ചൂടായ എണ്ണയിലേക്ക് കോരി ഒഴിക്കുക നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് രണ്ടുവശവും ഫ്രൈ ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നെയ്യപ്പം

    നെയ്യപ്പം

    നെയ്യപ്പം, കേട്ടാൽ തന്നെ നാവിൽ വെള്ളം വരും, അതും തേങ്ങ പാൽ ചേർത്ത് തയ്യാറാക്കിയതാണെങ്കിലോ? പറയാനില്ല.

    Ingredients

    പച്ചരി -രണ്ട് കപ്പ്

    ശർക്കര -അഞ്ച്

    ഏലക്ക പൊടി

    അപ്പക്കാരം

    തേങ്ങാപ്പൽ -കാൽക്കപ്പ്

    വെള്ളം

    തേങ്ങാക്കൊത്തു

    എള്ള്

    നെയ്യ്

    അരി മൂന്ന് നാല് മണിക്കൂർ കുതിർത്തെടുത്തതിനു ശേഷം തരിയായി പൊടിച്ചെടുക്കുക, ശർക്കര കുറച്ചു വെള്ളമൊഴിച്ച് നന്നായി അലിയിച്ചു എടുക്കുക, ഇതിനെ അരിപ്പൊടിയിലേക്ക് ഒഴിച്ച് കലക്കി എടുക്കാം, ഏലക്കായ പൊടിയും ബേക്കിംഗ് സോഡയും ചേർക്കാം ഇനി അഞ്ചു മണിക്കൂർ മാറ്റിവെക്കണം, ശേഷം തേങ്ങാപ്പാൽ ചേർത്ത് മിക്സ് ചെയ്യുക തേങ്ങാക്കൊത്തും എള്ളും നെയ്യിൽ വറുത്ത് ഇതിൽ ചേർക്കാം, നന്നായി മിക്സ് ചെയ്താൽ ബാറ്റർ റെഡി, ചൂടായ എണ്ണയിലേക്ക് കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Richu pathu vlog

  • നെയ്യപ്പം

    നെയ്യപ്പം

    നെയ്യപ്പം ഇഷ്ടമാണോ?

    ഉണ്ടാക്കാൻ അറിയില്ലേ?

    വിഷമിക്കേണ്ട

    ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇത്

    INGREDIENTS

    പച്ചരി ഒരു കിലോ

    ശർക്കര 8

    തേങ്ങാ അര മുറി

    മൈദ അരക്കപ്പ്

    റവ അര കപ്പ്

    ജീരകം ഏലക്കായ പൊടിച്ചത്

    ചോറ് – 1 കയിൽ

    ഉപ്പ്

    ബേക്കിംഗ് സോഡ അര ടീസ്പൂൺ

    എണ്ണ

    PREPARATION

    ആദ്യം പച്ചരി കുതിർത്തെടുക്കണം ശർക്കര ഉരുക്കിയെടുത്തു മാറ്റി വയ്ക്കുക തേങ്ങാ ചിരവിയെടുക്കുക കുതിർത്ത പച്ചരി ഒരു മിക്സി ജാറിലിട്ട് അല്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം ഇതിലേക്ക് ഒരു കയിൽ ചോറും കൂടി ചേർത്ത് ഒന്നുകൂടി അരക്കുക ശേഷം ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം ഇതിലേക്ക് മൈദ റവ തേങ്ങാ ചിരവിയത് ജീരകം ഏലക്കായ പൊടിച്ചത് ഉപ്പ് ബേക്കിംഗ് സോഡാ ശർക്കര നീര് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം അധികം ലൂസ് ആവരുത് ഈ മാവിനെ അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക ശേഷം ഒരു വലിയ പാനിൽ എണ്ണ ചൂടാവാനായി വയ്ക്കാം എണ്ണ നന്നായി തിളയ്ക്കുമ്പോൾ ഒരു കൈയിൽ മാവ് എടുത്ത് അതിലേക്ക് ഒഴിക്കാം നെയ്യപ്പം നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുത്ത് രണ്ടുവശവും നന്നായി വേവിച്ചെടുക്കാം

    വിശദമായ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SANA DREAMS VLOG