Tag: Nadan Dishes

  • ഓലന്‍

    ആവശ്യമുള്ള സാധനങ്ങള്‍:
    കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം

    വന്പപയര്‍ ‍-100ഗ്രാം

    പച്ചമുളക് -അഞ്ചെണ്ണം

    വെളിച്ചെണ്ണ- പാകത്തിന്

    തേങ്ങാപ്പാല്‍- ഒന്നാം പാല്‍

    ഉപ്പ് -പാകത്തിന്

    കറിവേപ്പില -രണ്ടു തണ്ട്

     

    Ash gourd/Kumbalanga- 300 gram

    Vanpayar-1/2 cup

    First Coconut Milk- approximately one cup

    Green Chilly- 4 Nos, Slit

    Coconut Oil- As required

    Curry leaves- 2 Sprig

     

     

       തയ്യാറാക്കുന്ന വിധം

    വന്‍പയര്‍ വേവിച്ചെടുക്കുക

    കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി അരിയുക.

    തേങ്ങാപ്പലിന്റെ ഒന്നാം പാല്‍ തയ്യാറാക്കി വയ്ക്കുക,

    ഇനി ഒരു പാനില്‍ കുമ്പളങ്ങ, പച്ചമുളക് എന്നിവ ചേര്‍ത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിയ്ക്കുക,കുമ്പളങ്ങയ്ക്ക് വേവ് വളരെ കുറവാണ്.

    പകുതി വേവാകുമ്പോള്‍ വെന്ത പയര്‍ കൂടി ചേര്‍ത്ത് ഇളക്കുക.

    അടച്ചു വെച്ച് കുറച്ചു വെള്ളം കൂടി വറ്റിച്ചു എടുക്കണം.

    വെന്തതിനു ശേഷം ഇനി ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തു ഇളക്കുക.

    കറിവേപ്പില തണ്ടോട്കൂടി ചേര്‍ക്കണം .

    കറി ഒന്ന്ചൂടായിട്ടു തീ ഓഫാക്കണം,തിളപ്പിക്കണ്ട.

    പച്ച വെളിച്ചെണ്ണ ഒഴിയ്ക്കുക.അടച്ചു വെയ്ക്കുക.

    ഓലന്‍ തയ്യാര്‍.

  • ഉള്ളിത്തീയല്‍

    ചെറിയ ഉള്ളി – രണ്ടു കപ്പ്

    വെളുത്തുള്ളി – രണ്ട് ഇതള്‍

    വറ്റല്‍ മുളക്‌ – 15എണ്ണം

    അല്ലെങ്കില്‍ മുളകുപൊടി രണ്ട് ടീസ്പൂണ്‍

    മല്ലി – രണ്ട് ടേബിള്‍ സ്പൂണ്‍

    ജീരകം – ഒരു ടീസ്പൂണ്‍

    വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

    കറിവേപ്പില – ഒരു കപ്പ്‌

    ഉലുവ – അര ടീസ്പൂണ്‍

    കായം – ചെറിയ കഷ്ണം

    പുളി – ചെറിയ നാരങ്ങ വലിപ്പത്തില്‍

    മഞ്ഞള്‍ – ആവശ്യത്തിന്

    Small onion – two cups

    Garlic – two petal

    Chilli – 15

    Or two teaspoons of chili powder

    Coriander – two tablespoons

    Cumin – one teaspoon

    Coconut oil – a tablespoon

    Curry leaves – a cup

    Fenugreek – ½ tsp

    Asafoetida – a small piece of the

    Tamarind – small in size and lemon

    Turmeric – for rent

    തയ്യാറാക്കുന്നവിധം

    വറ്റല്‍ മുളക്, മല്ലി, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുത്ത് നല്ലതുപോലെ അരച്ച് പുളി പുളി പിഴിഞ്ഞ വെള്ളത്തില്‍ കലക്കി ഉപ്പും മഞ്ഞളും ചേര്‍ത്ത് ചെറിയ തീയില്‍ തിളക്കാന്‍ വെക്കുക. വെളിച്ചെണ്ണയില്‍ കടുക് താളിച്ച്‌ ഉലുവ, കായം, ഉള്ളി എന്നിവ എണ്ണയിലിട്ട് വഴറ്റിയ ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പുളിവെള്ളത്തില്‍ ഒഴിച്ച് ചെറിയ തീയില്‍ തിളപ്പിച്ച് കട്ടിയാകുന്നത് വരെ വേവിക്കുക. ഇത് കൂടുതല്‍ ദിവസം ചീത്തയാവാതെയിരിക്കും. ചപ്പാത്തി, ചോറ് എന്നിവയോടൊപ്പം കഴിക്കാം. വേണമെങ്കില്‍ വറുക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയും കൂടി ചേര്‍ക്കാം.

  • തലശ്ശേരി ബിരിയാണി

    ചേരുവകള്‍
    >>>>>>>>>>>>>>>>>>>>>

    1. കോഴി ഇറച്ചി- ഒരു കിലോ
    2. ബിരിയാണി അരി- 3 കപ്പ്‌
    3. നെയ്യ്- 3 ടേബിള്‍ സ്പൂണ്‍
    4. വെജിറ്റബിള്‍ ഓയില്‍ – 5 ടേബിള്‍ സ്പൂണ്‍
    5. വെളുത്തുള്ളി- 8 വലിയ അല്ലി
    6. പച്ചമുളക്- 12 എണ്ണം ( എരിവ് അനുസരിച്ച്)
    7. ഇഞ്ചി- 2 ഇഞ്ച് കഷ്ണം
    8. തക്കാളി- 3 വലുത്
    9. സവാള- 5 വലുത്
    10. പുതിനയില- 3 തണ്ട്
    11. മല്ലിയില – ഒരു കപ്പ്‌
    12. ഗരം മസാല- ഒന്നര ടേബിള്‍ സ്പൂണ്‍
    13. കറുവപ്പട്ട- 6
    14. ഏലയ്ക്ക- 10
    15. തക്കോലം – 3
    16. ഗ്രാമ്പൂ- 10 ഗ്രാം
    17. കുരുമുളക് – ഒരു ടീസ്പൂണ്‍
    18. ചെറുനാരങ്ങ- ഒരെണ്ണം
    19. ഉപ്പ്- പാകത്തിന്
    20. ഉണക്കമുന്തിരി- 20 ഗ്രാം
    21. അണ്ടിപ്പരിപ്പ്- 25 ഗ്രാം

    പാകം ചെയ്യുന്ന വിതം
    മസാല തയ്യാറാക്കാന്‍: ഒരു നോണ്‍ സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിച്ച് ചുടാക്കിയതിലേക്ക് ചെറുതായി അരിഞ്ഞ 4 സവാള ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ കഷ്ണങ്ങളാക്കിയ തക്കാളിയും ചേര്‍ത്തിളക്കുക. തക്കാളി നന്നായി വെന്തുടയുമ്പോള്‍ അതിലേക്ക് മല്ലിയിലയും പുതിനയും ചേര്‍ത്ത് ഇളക്കി കഷ്ണങ്ങളാക്കിയ കോഴിയിറച്ചി, ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് വേവിക്കുക. കോഴിയിറച്ചി മുക്കാലും വെന്തതിനുശേഷം അര ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.

    റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് ഒരു സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. കഴുകി വെള്ളം വാര്‍ന്ന അരി ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക. 6 കപ്പ്‌ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റി തീരുന്നത് വരെ വേവിക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയും റൈസും 2-3 ലയെര്‍ ആയി സെറ്റ്‌ ചെയ്തു അര മണിക്കൂര്‍ ദം ചെയ്‌തെടുക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള എന്നിവ മുകളില്‍ വിതറി അലങ്കരിക്കുക

  • സ്റ്റഫഡ് കാട ബിരിയാണി

    ചേരുവകൾ
    ****************
    1. കാട വൃത്തിയാക്കി മുഴുവനോടെ ആറെണ്ണം
    2. ചെറുനാരങ്ങനീര് ഒരു ടേബിള്‍സ്പൂണ്‍
    3. മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
    4. മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
    5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍

    കാടക്കഷണങ്ങളില്‍ രണ്ടു മുതല്‍ അഞ്ചുവരെ ചേരുവകള്‍ യോജിപ്പിച്ച് പുരട്ടിവെക്കണം.

    6. കോഴിമുട്ട കഷണങ്ങളാക്കിയത് ഒരു കപ്പ്
    7. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് ഒരു കപ്പ്
    8. സവാള പൊടിയായരിഞ്ഞത് ഒരു കപ്പ്
    9. കാരറ്റ് പൊടിയായരിഞ്ഞത് കാല്‍ കപ്പ്
    10. സിലറി അരിഞ്ഞത് കാല്‍ കപ്പ്
    11. തക്കാളി അരിഞ്ഞത് കാല്‍ കപ്പ്
    12. പച്ചമുളക് പൊടിയായരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
    13. ഗരംമസാലപ്പൊടി ഒരു ടീസ്പൂണ്‍
    14. വെജിറ്റബിള്‍ ഓയില്‍, ഉപ്പ് ആവശ്യത്തിന്

    പാത്രം ചൂടാകുമ്പോള്‍ കുറച്ച് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് 10 മുതല്‍ 14 വരെ ചേര്‍ത്ത് വഴറ്റി, ഇതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും അരിഞ്ഞ മുട്ടയും ചേര്‍ത്തിളക്കണം. കാടക്കഷണങ്ങളില്‍ ഈ കൂട്ട് നിറയ്ക്കണം. കോഴിമുട്ട വെള്ളയില്‍ ഒരു നുള്ള് ഉപ്പും മൈദയും ചേര്‍ത്ത് കുഴച്ച് കാടയുടെ തുറന്ന വശങ്ങളില്‍ നന്നായി സീലു ചെയ്യണം. അല്‍പം കുഴിയുള്ള വലിയ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കാട കൂടുതല്‍ മൂത്തുപോകാതെ വറുത്തു കോരണം. സ്റ്റഫ് ചെയ്ത ഭാഗം പൊട്ടിപ്പോകാതെ സൂക്ഷിക്കണം. ഇനി കാട ചേര്‍ത്ത് മസാല തയ്യാറാക്കാം. അതിനു വേണ്ട സാധനങ്ങള്‍.

    1. സവാള വലുതായി മുറിച്ചത് രണ്ടു കപ്പ്
    2. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
    3. പച്ചമുളക് ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
    4. തക്കാളി അരിഞ്ഞത് ഒരു കപ്പ്
    5. കസ്‌ക്കസ് അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
    6. അണ്ടിപ്പരിപ്പ് അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
    7. ഗരംമസാലപ്പൊടി ഒരു ടീസ്പൂണ്‍
    8. തൈര് അര കപ്പ്
    9. മല്ലിയില പൊതീന അരിഞ്ഞത് അര കപ്പ്
    10. വെജി. ഓയില്‍, ഉപ്പ് ആവശ്യത്തിന്

    കാട വറുത്തു ബാക്കി വന്ന എണ്ണയില്‍ കുറച്ചുകൂടി ഒഴിച്ച് സവാള വഴറ്റണം. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, തക്കാളി എന്നിവ വഴറ്റണം. ഇതിലേക്ക് കസ്‌ക്കസ്, അണ്ടിപ്പരിപ്പ്, ഗരംമസാല, തൈര്, ഇലകള്‍ എന്നിവ ചേര്‍ത്തിളക്കണം. എല്ലാംകൂടി യോജിപ്പിച്ച് കൂട്ടില്‍ സ്റ്റഫു ചെയ്ത് കാടക്കഷണങ്ങള്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങിവെക്കണം. സ്റ്റഫ്ഡ് കാട മസാല തയ്യാറായി. ഇനി ബിരിയാണി റൈസ് തയ്യാറാക്കണം. അതിനു വേണ്ട സാധനങ്ങള്‍.

    1. നല്ലയിനം കൈമ അരി രണ്ടു കപ്പ് വടിച്ചെടുത്തത്.
    2. തിളച്ച വെള്ളം നാലു കപ്പ്
    3. സവാള വളരെ നേര്‍മയായരിഞ്ഞത് മുക്കാല്‍ കപ്പ്
    4. അണ്ടിപ്പരിപ്പ് കീറിയത് പത്തെണ്ണം
    5. കിസ്മിസ് ഒരു ടേബിള്‍സ്പൂണ്‍
    6. പട്ട (മുക്കാല്‍ ഇഞ്ച് കഷണം) മൂന്നെണ്ണം
    7. ഗ്രാമ്പൂ ആറെണ്ണം
    8. ഏലയ്ക്ക നാലഞ്ചെണ്ണം
    9. ബിരിയാണി മസാലപ്പൊടി അര ടീസ്പൂണ്‍
    10. നെയ്യ് ആവശ്യത്തിന്

    ഒരു പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് സവാള പൊന്‍നിറത്തില്‍ വറുത്ത് കോരിവെച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരി ഇതിലേക്കിട്ട് മാറ്റിവെക്കണം. ബാക്കി നെയ്യില്‍ ആറു മുതല്‍ എട്ടുവരെ മൂപ്പിച്ച് കുറച്ചുകൂടി നെയ്യൊഴിച്ചുകൊടുത്ത് കഴുകി കുതിര്‍ത്ത് വെള്ളം വാര്‍ത്തുവെച്ച് അരി ചേര്‍ത്ത് വഴറ്റണം. കടിച്ചാല്‍ പൊട്ടുന്ന പാകമാകുമ്പോള്‍ നാലു കപ്പ് തിളച്ച വെള്ളവും ബിരിയാണി മസാലയും ചേര്‍ത്തിളക്കി അടച്ചു വേവിക്കണം. രണ്ടു മൂന്നു തവണ ഇളക്കിക്കൊടുക്കാം. അടിയില്‍ പിടിക്കാതെ നോക്കണം.

    ബിരിയാണി സെറ്റാക്കാന്‍ പറ്റിയ പാത്രത്തിലേക്ക് റൈസ് നിരത്തി മുകളില്‍ കാടമസാല നിരത്തണം. മുകളില്‍ അല്‍പം നെയ്യ്, തൈര്, ഇലകള്‍, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ കുടഞ്ഞിട്ടതിനു ശേഷം വീണ്ടും റൈസ് നിരത്തണം. മുകളില്‍ വീണ്ടും കാടമസാല നിരത്തി കുറച്ച് തൈരും ഇലയും മറ്റും കുടഞ്ഞിട്ട് ടൈറ്റായി അടച്ച് ദം ചെയ്‌തെടുക്കുകയോ മൈക്രോവേവില്‍ വെച്ചു സെറ്റു ചെയ്‌തോ അതുമല്ലെങ്കില്‍ വെട്ടിത്തിളച്ച ദോശക്കല്ലിനു മുകളില്‍ ബിരിയാണി പാത്രം 10 മിനുട്ട് വെച്ചോ ആവി കയറ്റിയെടുക്കാം.

  • തേങ്ങയിട്ടു വച്ച നല്ല അയിലപ്പാര കറി

    ചേരുവകൾ
    അയിലപ്പാര ഒരു കിലോ

    സവാള ഒന്ന് ( വളരെ ചെറുതായി അരിഞ്ഞത്)

    തക്കാളി ഒന്ന്

    വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ

    ഇഞ്ചി പേസ്റ്റ് ഒന്ന്

    പച്ചമുളക് പേസ്റ്റ് ഒന്ന്
    കറിവേപ്പില പേസ്റ്റ് അര ടേബിൾ സ്പൂൺ

    തേങ്ങ പാൽ അര കപ്പ്

    തേങ്ങ പീര (പേക്കറ്റ് ) മൂന്ന് ടേബിൾ സ്പൂൺ

    ഉലുവ പൊടി അര ടേബിൾ സ്പൂൺ

    കുടം പുളി രണ്ട് കഷ്ണം

    മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ

    മുളക് പൊടി രണ്ട്

    പെരുംജീരകം പെടിച്ചത് ഒരു ടേബിൾ സ്പൂൺ

    ഉപ്പ് ആവശ്യത്തിന
    FB_IMG_1472533215431

    തയ്യാറാക്കുന്ന വിധം
    മീൻ കഷണങ്ങൾ നന്നായി കഴുകി അതിലെ വെള്ളം കളഞ്ഞതിനു ശേഷം അര ടേബിൾ സ്പൂൺ വീതം മുളക് പൊടിയും, മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വെക്കുക ‘
    ചട്ടി ചൂടാക്കി വെജിറ്റബിൾ ഓയിൽ ഒഴിച്ച് സവാള നന്നായി വഴറ്റുക ശേഷം ഉപ്പും, കുടും പുളിയും ,ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് പേസ്റ്റ്, കറിവേപ്പിലാ പേസ്റ്റ് എന്നിവ ചേർക്കുക നന്നായി ഇതിലേക്ക് മിക്സ് ചെയ്യുക പിന്നീട് പെരുംജീരക പൊടി, ഉലുവ പൊടി,മഞ്ഞൾ പൊടി, മുളക് പൊടി, തേങ്ങ പീര എന്നി ചേർക്കുക അഞ്ച് മിനിട്ട് കഴിഞ്ഞതിനു ശേഷം തക്കാളി ചേർക്കുക തക്കാളി ഉടയുന്ന പരുവം മാവുമ്പോൾ അതിലേക്ക് തേങ്ങ പാൽ ചേർക്കുക. ശേഷം അര കപ്പ് വെള്ളം ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർക്കാം, വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് മീൻ ഇടുക ചട്ടി അടച്ച് വെച്ച് അര മണിക്കൂർ നേർമൽ തീയിൽ വെച്ച് ഈ കറി തയ്യാറാക്കി ചൂടോടെ ചപ്പാത്തി, ദോശ, പൊറോട്ടോ, വെള്ളേപ്പം, ചോറ്, കുബൂസ്സ് എന്നിവയുടെ കൂടെ കഴിക്കാം

  • മുരിങ്ങയില കറി

    ചേരുവകള്‍
    മുരിങ്ങയില വൃത്തിയാക്കിയത് ( അരിയാതെ ഇലകള്‍ മാത്രമാക്കി മാറ്റി വയ്ക്കുക ) : അര കിലോ

    മുളക് പൊടി : 1 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍ പൊടി : 1 ടീ സ്പൂണ്‍

    ജീരകം : ഒരു നുള്ള്

    തേങ്ങിയ തിരുകിയത് : 1 കപ്പു

    വെളുത്തുള്ളി നാടന്‍ ചതയ്ച്ചത് : 4 അല്ലി

    പച്ചമുളക് : 4 എണ്ണം നീളത്തില്‍ അരിഞ്ഞത്‌

    പുളി : ഒരു നെല്ലിക്ക സൈസില്‍

    വെള്ളം : 3 കപ്പ്

    ഉപ്പു : പാകത്തിന്

    വെളിച്ചെണ്ണ : 1 ടേബിള്‍ സ്പൂണ്‍

    താളിക്കുന്നതിനു : മൂന്നു ചുവന്നുള്ളി ചെറുതായി അരിഞ്ഞത്‌,കടുക്,കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    മുരിങ്ങയില തണ്ട് വെള്ളത്തില്‍ നന്നായി കഴിയിട്ടു ഒരു കൈപ്പിടി മുരിങ്ങയില തണ്ടില്‍ നിന്നും ഊരിഎടുക്കുക.ഇനി ഇത് ഒരു പാത്രത്തില്‍ മാറ്റി വെയ്ക്കുക.

    തേങ്ങ ചിരവിയതും വറ്റല്‍ മുളകും ജീരകവും വെളുത്തുള്ളിയും ലേശം വെള്ളം ചേര്‍ത്ത് അരകല്ലില്‍ നേര്‍മ്മ ആയി അരച്ച് എടുക്കുക.(അരകല്ല് ഇല്ലാത്ത സാഹചര്യത്തില്‍ മിക്സര്‍ ഉപയോഗിയ്ക്കുക .

    ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിയ്ക്കുക.കുഞ്ഞുള്ളിയും ഇട്ടു മൂത്ത് വരുമ്പോള്‍ മുരിങ്ങയില ഇടുക.ഒന്ന് ചിക്കി കൊടുക്കുക.മുരിങ്ങയില പൊട്ടുന്ന ശബ്ദം കേള്‍ക്കണം ,അപ്പോള്‍ ആണ് അതിന്റെ പാകം. മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.(കൂടി പോകരുത് ).

    ഇതിലേക്ക് തേങ്ങ അരപ്പ് ചേര്‍ക്കുക.ആവശ്യത്തിനു വെള്ളവും ഒഴിയ്ക്കുക.നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്തും ഒന്ന് ചൂടാക്കിയതിനു ശേഷം വാങ്ങി വയ്ക്കുക.

    രുചികരമായ മുരിങ്ങയില കറി തയ്യാര്‍.ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.

    ടിപ്സ് :

    തേങ്ങ അരപ്പ് ചേര്‍ത്തതിനു ശേഷം കറി തിളയ്ക്കരുത്,കറി വെള്ളവും പീരയും പോലെ ആയി പോകും.

    മുരിങ്ങയില കറി എരിവു അധികം ചേര്‍ക്കാതെ ആണ് അതിന്റെ തനതായ രുചി,അതുകൊണ്ട് ഒരു വറ്റല്‍ മുളകില്‍ കൂടുതല്‍ അരയ്ക്കരുത്.

    വറ്റല്‍ മുളകിന് പകരം പച്ചമുളക് അരച്ചാല്‍ രുചി മാറി പോകും.
    ജീരകവും വെളുത്തുള്ളിയും പറഞ്ഞ അളവില്‍ കൂടരുത്,രുചി മാറും

  • കാടമുട്ട ഈന്തപ്പഴം അച്ചാര്‍

    INGREDIENTS
    1. Quail Egg 12
    2. A cup of the palm
    3. three-quarters of a cup of vinegar
    4. A teaspoon of sugar and a half
    5. Salt
    6. A piece of ginger
    7. The latter two teaspoon chili powder
    8. The two teaspoon of garlic
    9. It broke a teaspoon of mustard
    10. In three-quarters of a cup of gingelly

    ആവശ്യമായവ
    1. കാടമുട്ട 12 എണ്ണം
    2. ഈന്തപ്പഴം ഒരു കപ്പ്
    3. വിനാഗിരി മുക്കാല്‍ കപ്പ്
    4. പഞ്ചസാര ഒന്നര ടീസ്�പൂണ്‍
    5. ഉപ്പ് ആവശ്യത്തിന്
    6. ഇഞ്ചി ഒരു കഷണം
    7. ചുമന്ന മുളകുപൊടി രണ്ട് ടീസ്�പൂണ്‍
    8. വെളുത്തുള്ളി രണ്ട് ടീസ്�പൂണ്‍
    9. കടുക് പിളര്‍ന്നത് ഒരു ടീസ്�പൂണ്‍
    10. നല്ലെണ്ണ മുക്കാല്‍ കപ്പ്
    1-Recovered

    കാടമുട്ട പുഴുങ്ങി തോടുകളഞ്ഞ് ചൂടായ നല്ലെണ്ണയില്‍ ഇട്ട് രണ്ട് മിനുട്ടു വറുത്ത് കോരുക. ഈന്തപ്പഴം ചെറിയ കഷണങ്ങളായി അരിയുക. ചുവന്ന മുളകിന്റെ തൊലിയും വെളുത്തുള്ളിയും കൂടി അല്‍പ്പം വിനാഗിരിയില്‍ അരച്ചെടുക്കുക. അര കപ്പ് നല്ലെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട്, ഇഞ്ചി ഇട്ട് മൂത്തശേഷം അരപ്പ് ചേര്‍ക്കുക. നല്ലവണ്ണം വഴറ്റുക. അതിലേക്ക് ഈന്തപ്പഴം അരിഞ്ഞ് ഇടുക. ഉപ്പ് ചേര്‍ക്കുക. ബാക്കി വിനാഗിരി ചേര്‍ക്കുക. പഞ്ചസാരയും ഇടണം. നല്ലവണ്ണം കുറുകിക്കഴിയുമ്പോള്‍ കാടമുട്ടയിട്ട് ഇളക്കി വാങ്ങുക.