Tag: mathi curry

  • മത്തി മുളക് കറി

    മത്തി മുളക് കറി

    മൺകലത്തിൽ ഇട്ട് വെച്ച മത്തി മുളക് കറി, ചോറിന്റെ കൂടെ കപ്പയുടെ കൂടെ ഒക്കെ കഴിക്കാൻ ഇതിലും രുചിയുള്ള മറ്റൊരു കറിയുണ്ടോ എന്ന് സംശയമാണ്…

    Ingredients

    വെളിച്ചെണ്ണ

    ഉലുവ അര ടീസ്പൂൺ

    സവാള ഒന്ന്

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    പച്ചമുളക് 4

    തക്കാളി മൂന്ന്

    കറിവേപ്പില

    മുളകുപൊടി രണ്ട് ടീസ്പൂൺ

    മഞ്ഞൾ പൊടി അര ടീസ്പൂൺ

    പെരുംജീരകപ്പൊടി

    പുളിവെള്ളം

    മീൻ

    ഉപ്പ്

    Preparation

    മീൻ കറി ഉണ്ടാക്കുന്ന മൺകലം അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റാം ഉപ്പ് ചേർത്ത് വഴറ്റിയാൽ പെട്ടെന്ന് വേവും അടുത്തതായി തക്കാളി ചേർക്കാം തക്കാളി വെന്ത് കഴിയുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, പുളി വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക ഇനി മീൻ ചേർക്കാം ഒന്ന് തിളച്ചതും തീ ഓഫ് ചെയ്യണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Julus recipes

  • രുചികരമായ മത്തിക്കറി ഉണ്ടാക്കാം

    രുചികരമായ മത്തിക്കറി ഉണ്ടാക്കാം

    മത്തി എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ട മത്സ്യമാണ് … മത്തി  പൊരിച്ചും ..കറിവച്ചും ഒക്കെ കഴിക്കാന്‍ നമുക്കേറെ ഇഷ്ട്ടമാണ് അല്ലെ ….മലയാളിയുടെ  ഭക്ഷണശീലത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മത്തി അഥവാ ചാള ….നല്ല ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്ന് കൂടിയാണ് ഇത് …ഇന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മത്തിക്കറിയാണ് പരിചയപ്പെടുത്തുന്നത്….അതിനായി എന്തൊക്കെ വേണമെന്ന് നോക്കാം ….
    ചേരുവകള്‍
    മത്തി                      : 1/2  കിലോ
    മുളകുപൊടി             : 2 ടേബിൾസ്പൂണ്‍
    മല്ലിപൊടി               : 1 ടേബിൾസ്പൂണ്‍
    മഞ്ഞപ്പൊടി            : 1/4 ടീസ്പൂണ്‍
    ഉലുവ                      : 1/4 ടീസ്പൂണ്‍
    തേങ്ങ                      : 1/2  മുറി
    പച്ചമുളക്                 :  2 എണ്ണം
    പുളി                        : ഒരു ചെറിയ നാരങ്ങയോളം
    ചെറിയ ഉള്ളി           : 12 എണ്ണം
    ഇഞ്ചി                      : 1 ചെറിയ കഷ്ണം
    വെളുത്തുള്ളി             : 2 അല്ലി
    വെളിച്ചെണ്ണ             : 2 ടേബിൾസ്പൂണ്‍
    ഉപ്പ്                         : ആവശ്യത്തിന്

    കറിവേപ്പില             : 2 തണ്ട്

    ഉണ്ടാക്കുന്ന വിധം

     
    മീൻ  നന്നായി കഴുകി വൃത്തിയാക്കി വെക്കുക. അല്പം ഉപ്പും മഞ്ഞപ്പൊടിയും നാരങ്ങനീരും പുരട്ടി വെക്കുക.
    അതിനുശേഷം
    പുളി 2 കപ്പ്‌ വെള്ളത്തിലിട്ടു 20 മിനിട്ട് വെച്ച ശേഷം പിഴിഞ്ഞെടുത്തു വെക്കുക.
    ഒരു ചീനച്ചട്ടിയിൽ (എണ്ണയില്ലാതെ)ഒരു വലിയ നുള്ള് ഉലുവയിട്ടു പൊട്ടുമ്പോൾ തീ കുറച്ച്  മുളകുപൊടിയും, മല്ലിപ്പൊടിയും ചേർത്തി പച്ചമണം മാറുന്നതു വരെ വഴറ്റുക

     ഇതിൽ വെളുത്തുള്ളിയും,  ( വെളുത്തുള്ളി കുറച്ചു കൂടുതല്‍ ചേര്‍ത്താലും കുഴപ്പമില്ല മത്തിയുടെ വാസന കുറഞ്ഞു കിട്ടും )  ഇഞ്ചിയും, 6 ഉള്ളിയും ചേർത്തു നന്നായി അരച്ചു വെക്കുക.
    അതിനുശേഷം

    ബാക്കി ഉള്ളി നീളത്തിൽ രണ്ടായി കീറി വെക്കുക.
    ഒരു കപ്പ്‌ ചിരകിയ തേങ്ങ നന്നായി അരച്ചുവെക്കുക.
    അതിനുശേഷം
    ഒരു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അതിൽ നീളത്തിൽ കീറി വെച്ച ഉള്ളിയും, പച്ചമുളകും നന്നായി വഴറ്റുക. ഇതിൽ അരച്ച മസാല ചേർത്തു ഒന്നുകൂടി വഴറ്റി പിഴിഞ്ഞ് വെച്ച പുളിവെള്ളം ചേർത്തു മഞ്ഞപ്പൊടിയും, ഉപ്പും കൂട്ടി  നന്നായി തിളപ്പിക്കുക.

    ഇനി അരച്ചുവെച്ച തെങ്ങയൊഴിച്ചു  ഒന്നുകൂടി തിളപ്പിക്കുക. ഇതിൽ കഴുകി വെച്ച മീൻ ഓരോന്നായി മെല്ലെ ഇടുക. അധികം ഇളക്കരുത്, മീൻ പൊടിഞ്ഞു പോകാതെ നോക്കണം.

    ചെറിയ തീയിൽ ഒന്നുകൂടി തിളപ്പിച്ചശേഷം തീയിൽ നിന്നും മാറ്റിവെക്കുക. കറിവേപ്പില ചേർക്കുക.

    എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത് എല്ലാവരും ചെയ്തു നോക്കണം കേട്ടോ ….വളരെ രുചികരമാണ് …മറ്റൊരു കുറിപ്പുമായി വീണ്ടും വരാം
    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
  • നാടന്‍ മത്തിക്കറി ഉണ്ടാക്കാം

    നാടന്‍ മത്തിക്കറി ഉണ്ടാക്കാം

    മത്തി  – അരക്കിലോ

    ഇഞ്ചി , വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് – ഒന്നര ടേബിള്‍ സ്പൂണ്‍ വീതം

    ചുവന്നുള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്.


    വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍

    പച്ചമുളക്- 2 എണ്ണം


    തക്കാളി -ഒരെണ്ണം

    മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍


    മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍


    മഞ്ഞള്‍ പൊടി – അര ടീ സ്പൂണ്‍


    ഉലുവ- കാല്‍ ടീ സ്പൂണ്‍


    കുരുമുളക് പൊടി – അര ടീ സ്പൂണ്‍


    വാളന്‍ പുളി –
    രണ്ടു നെല്ലിക്ക വലുപ്പത്തില്‍ എടുത്ത് വെള്ളത്തില്‍ ഇട്ടു വച്ച് പിഴിഞ്ഞെടുക്കണം


    ഉപ്പു,കറിവേപ്പില – ആവശ്യത്തിന്.

    ഉണ്ടാക്കേണ്ട വിധം

    ആദ്യം മത്തി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വയ്ക്കുക.
    ഇനി ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടായതിനു ശേഷം(മണ്‍ചട്ടിയെങ്കില്‍ അത്രയും നല്ലത്) 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കണം..ഇനി ചൂടായ എണ്ണയിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റണം..ഇതിന്റെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേര്‍ത്ത് വഴറ്റണം.ഇനി ഇതിലേക് തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക..തക്കാളി വാടി വരുമ്പോള്‍ തീ സിം ഇല്‍ ആക്കിയിട്ട് പൊടികളെല്ലാം ചേര്‍ത്ത് ചെറുതായി ഒന്ന് മൂപ്പിക്കണം..പൊടികള്‍ മൂത്ത മണം വന്നു തുടങ്ങുമ്പോള്‍ പുളിപിഴിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പികുക.ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ ചേര്‍ക്കാം. മീന്‍ അതില്‍ കിടന്നു വെന്തു കഴിഞ്ഞു വെള്ളം ചെറുതായി പറ്റിതുടങ്ങും.അധികം പറ്റിക്കരുത്,,അതിനു മുന്നേ ഒരു ടേബിള്‍ സ്പൂണ്‍ കൂടി വെളിച്ചെണ്ണ മേലെ തൂകി ചട്ടി ഒന്ന് കറക്കിയെടുത്ത് അടുപ്പില്‍ നിന്നും വാങ്ങണം.സ്വാദിഷ്ടമായ നാടന്‍ മത്തിക്കറി തയ്യാര്‍